ഒടുവിൽ സാന്ത്വനം വീണ്ടും പഴയ വീട്ടിലേക്ക്.!! ദേവിയേടത്തിയെ കുത്തിനോവിച്ച് ജയന്തി.!! ശിവാഞ്‌ജലിമാർ തിരിച്ചെത്തുന്നു. ഇനി സാന്ത്വനം വഴിത്തിരിവിലേക്ക് | Santhwanam today episode

Santhwanam today episode: ഇനി കാത്തിരിപ്പിന് നീളം കുറവാണ്. ശിവനും അഞ്‌ജലിയും തിരിച്ചെത്തിയിരിക്കുന്നു. ഏറെ സന്തോഷത്തോടെ അവരെ സ്വീകരിക്കുകയാണ് ദേവിയും അപ്പുവും കണ്ണനുമെല്ലാം. അടിമാലി ട്രിപ്പിന് ശേഷം സാന്ത്വനം കുടുംബാംഗങ്ങൾക്കരികിലേക്ക് മടങ്ങിയെത്തുന്ന ശിവാഞ്‌ജലിമാരെ ഇന്നത്തെ എപ്പിസോഡിൽ കാണാം. ഇനിയിപ്പോൾ എല്ലാവരും ചേർന്ന് കുടുംബക്ഷേത്രത്തിൽ ഒരു പൂജ കൂടി നടത്തിയിട്ട്

സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോകുമെന്നാണ് ബാലൻ അറിയിച്ചിരിക്കുന്നത്. എന്താണെങ്കിലും ഇടക്ക് കുത്തിക്കയറ്റാൻ ശ്രമിച്ച പുതിയ വഴിത്തിരിവ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായതോടെ തിരുത്താൻ തയ്യാറാവുകയാണ് അണിയറപ്രവർത്തകർ എന്നുവേണം ഇതിലൂടെ മനസിലാക്കാൻ. ഏറെ ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിലും ഒന്നാം സ്ഥാനം തന്നെ. പരമ്പരയിൽ ഇപ്പോൾ കണ്ണന്റെ പ്രണയത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.

santhwanam 1

വകയിലൊരു മുറപ്പെണ്ണായ അച്ചുവുമായി കണ്ണന്റെ പ്രണയത്തിന് തുടക്കമായി എന്ന് തന്നെ പറയാം. ഇരുവരും തമ്മിൽ വഴക്കിട്ടുകൊണ്ട് പലയിടങ്ങളിലും വെച്ച്‌ ഉരസിയപ്പോഴൊന്നും തങ്ങൾ മുറപ്പെണ്ണും മുറച്ചെക്കനുമാണെന്ന കാര്യം മനസിലായിരുന്നില്ല. ഈ വിവരം അച്ചു ഇപ്പോൾ അമ്മയോട് പറയുന്നതും പ്രൊമോ വീഡിയോയിൽ കാണാം. ഇവരുടെ പ്രണയത്തിന് പ്രതിസന്ധിയാകുന്നത് അച്ചുവിന്റെ സഹോദരൻ തന്നെയാണ്. ഭദ്രന്റെ മക്കളുമായാണ്

അഭിലാഷിന്റെ സൗഹൃദം. അതുകൊണ്ട് തന്നെ അച്ചുവും കണ്ണനുമായുള്ള അടുപ്പം അഭി സമ്മതിച്ചുകൊടുക്കില്ല. ഈ പ്രണയത്തിന്റെ പോക്ക് എങ്ങോടാണെന്ന് ഇനി കണ്ടുതന്നെ അറിയണം. ബാലനും കുടുംബവും തറവാട്ട് വീട്ടിൽ നിന്നും സാന്ത്വനത്തിലേക്ക് തിരിച്ചുപോകുന്നു എന്ന വാർത്തയറിഞ്ഞതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. ഇങ്ങനെയൊരു തറവാട്ട് വീടുള്ളത് നല്ലതാണ്, നാളെ സാന്ത്വനത്തിൽ നിന്നിറങ്ങിയാലും ബാലനും ദേവിക്കും ഇവിടെ വന്ന് താമസിക്കാമല്ലോ എന്ന് പറഞ്ഞ് രംഗം ദുഃഖഭരിതമാക്കാൻ ജയന്തി ശ്രമിക്കുന്നുണ്ട്.

santhwanam 2 1