പാട്ടും ഡാൻസുമായി ശിവേട്ടൻ. ശിവാഞ്‌ജലിമാരുടെ ജീവാംശമായി പാട്ടുസീൻ വരുന്നു.!! പുതിയ ശിവനെ കണ്ട് കിളിപോയി സാന്ത്വനം ആരാധകർ | Santhwanam today episode

Santhwanam today episode : ഇനി ഇങ്ങനെയാണ്… സർവ്വം ശിവാഞ്‌ജലി മയം. സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കണ്ട് പ്രേക്ഷകർ വല്ലാത്ത സന്തോഷത്തിലാണ്. പുതിയ പ്രൊമോ വീഡിയോയിൽ ശിവാഞ്‌ജലി പ്രണയം മാത്രം. ആടിയും പാടിയും നമ്മുടെ ശിവേട്ടൻ. അത്ഭുതത്തോടെ അഞ്‌ജലി. ശിവേട്ടൻ ഇങ്ങനെയൊക്കെ ഡാൻസ് ചെയ്യുമെന്ന് അഞ്ജു മാത്രമല്ല നമ്മൾ പ്രേക്ഷകരും അറിഞ്ഞിരുന്നില്ല. എന്തായാലും അടുത്ത ആഴ്ച്ച കുറേ സർപ്രൈസുകൾ വരുന്നുണ്ട് എന്നത് ഉറപ്പായി.

ശിവേട്ടൻ പാടുകയാണ്. അനുരാഗം തുളുമ്പുന്ന ആ ഗാനം “ജീവാംശമായി താനേ..” ശിവേട്ടന്റെ പാട്ട് കേട്ട് അഞ്‌ജലി പ്രണയാർദ്രയാവുകയാണ്. മാത്രമല്ല വളരെ ആർദ്രമായ പ്രണയരംഗങ്ങളും അടുത്ത ആഴ്ച്ച സാന്ത്വനത്തിൽ വരുന്നുണ്ട് എന്നതുറപ്പായി. റൊമാൻസിന്റെ ഈയൊരു ലെവൽ കണ്ടിട്ട് പലരുടെയും കിളി പോയി എന്നും കമ്മന്റുകൾ വരുന്നുണ്ട്. അടിമാലി ട്രിപ്പ് ഒരു സംഭവം തന്നെയാകും എന്നുറപ്പായിരുന്നെങ്കിലും ഇത്രത്തോളം

santhwanam 7 1

ലവ് ട്രാക്ക് പിടിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. “എനിക്ക് എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റും. ഇവളില്ലാതെ എനിക്കൊരു ജീവിതമില്ല”… ശിവന്റെ ആ റൊമാന്റിക്ക് ഡയലോഗ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്നെ ഇത്രയും ഇഷ്ടപ്പെടുന്ന, എന്റെ കാര്യങ്ങളൊക്കെ നോക്കുന്ന ഇവൾ എന്റെ ജീവനാണ്… ജീവാംശമാണ്… ” എന്ന് പറഞ്ഞുകൊണ്ടാണ് ശിവൻ പാട്ട് പാടുന്നത്. പ്രണയരംഗങ്ങൾക്ക് ഭംഗിയേകാൻ ‘ജീവാംശമായി..’ ഗാനം തന്നെ എടുത്തിരിക്കുന്നത്

കൊണ്ട് ആരാധകരുടെ വക ഒരു ചോദ്യവും പുറത്തുവന്നിട്ടുണ്ട്. ലിപ്‌ലോക്ക് സീനും ഇനി കൊണ്ടുവരുമോ എന്നാണ് ചില ശിവാഞ്‌ജലി ആരാധകർ ചോദിച്ചിരിക്കുന്നത്. ശിവാഞ്‌ജലിമാർക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. നടൻ സജിനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലിയായി വേഷമിടുന്നത് ഗോപിക അനിലും. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം വരച്ചുകാട്ടുന്നത്.

santhwanam latest