സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുന്നു. കണ്ണന്റെ കള്ളത്തരം കയ്യോടെ പൊക്കി ബാലേട്ടൻ. തറവാട്ട് വീട്ടിൽ പ്രശ്നങ്ങൾ കൊടുമ്പിരി കൊള്ളുന്നു | Santhwanam today episode

Santhwanam today episode : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി പരമ്പര പുതിയൊരു ട്രാക്കിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രസകരമായ ചില ട്രോളുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. “സാന്ത്വനത്തിന് ഇതെന്ത് പറ്റി? ഒരു കൂട്ടരെ അടിമാലി ട്രിപ്പെന്നും പറഞ്ഞ്

പ്രണയിക്കാൻ വിട്ടു. ബാക്കിയുള്ളവരെല്ലാം തറവാട്ട് വീട് എന്നും പറഞ്ഞ് നാട് വിട്ടു..” പ്രേക്ഷകർ ചോദിക്കുന്നത് സാന്ത്വനം ഷൂട്ട് ചെയ്തിരുന്ന ആ പഴയ വീട് എവിടെ പോയെന്നാണ്. ആ വീട് ഷൂട്ടിന് കിട്ടാതെയായപ്പോഴാണോ ഇങ്ങനെയൊരു ട്രാക്ക് മാറ്റൽ എന്നുവരെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന ‘പാണ്ടിയൻ സ്റ്റോർസ്’ എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. എന്നാൽ പലപ്പോഴും തമിഴ്

santhwanam 8 1

വേർഷനിൽ നിന്ന് ഏറെ മാറിയാണ് സാന്ത്വനം പരമ്പരയുടെ അവതരണം. ഇപ്പോൾ സാന്ത്വനത്തിലെ ഇളയ ആൾ കണ്ണന്റെ പ്രണയത്തിന് സംവിധായകൻ ഗ്രീൻ സിഗ്നൽ കൊടുത്തിരിക്കുകയാണ്. അച്ചു എന്ന ഒരു പുതിയ കഥാപാത്രത്തെ ഇപ്പോൾ പരമ്പരയിൽ കൊണ്ടുവന്നിട്ടുമുണ്ട്. കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയം തുടങ്ങുന്നതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലാകും. ഇതിനിടയിൽ തറവാട്ട് വീട്ടിലെ പ്രശ്നങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. നടി ചിപ്പി രഞ്ജിത്ത്

നിർമ്മാതാവാകുന്ന പരമ്പരയിൽ താരം തന്നെയാണ് മുഖ്യകഥാപാത്രത്തിന് ജീവൻ നൽകുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ സാന്ത്വനം ഇന്നും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പര തന്നെയാണ്. ശിവാഞ്‌ജലി പ്രണയമാണ് സാന്ത്വനത്തിന്റെ മെയിൻ ഹൈലൈറ്റ്. ഇനിയിപ്പോൾ പ്രേക്ഷകർ ആഘോഷമാക്കുന്നത് ‘കച്ചു’ പ്രണയമായിരിക്കും. കണ്ണനും അച്ചുവും തമ്മിലുള്ള ക്യൂട്ട് രംഗങ്ങൾക്കായി പ്രേക്ഷകർ അക്ഷമോടെ കാത്തിരിക്കുകയാണ്.

santhwanam 9 1