ബാലനെ വീണ്ടും വെല്ലുവിളിച്ച് ഭദ്രൻ.!! അഞ്ജുവിനെ കാര്യങ്ങൾ അറിയിക്കാൻ ശ്രമിച്ച് കണ്ണൻ.!! ദേവിയേടത്തി ചെയ്തത് കണ്ടോ ?| Santhwanam today episode

Santhwanam today episode :ഈ കണ്ണന്റെ ഒരു കാര്യം..അല്ലെങ്കിലും കണ്ണന്റെ സ്വഭാവം ചിലപ്പോൾ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ തന്നെ നോക്കിക്കേ, തറവാട്ട് വീട്ടിലെ പ്രശ്നങ്ങൾ നൈസായിട്ട് അഞ്ജുവിനെ അറിയിക്കാൻ നോക്കുകയായിരുന്നു കണ്ണൻ. കൃത്യസമത്ത് ദേവി വന്ന് ഫോൺ വാങ്ങിയെടുത്തത് കൊണ്ട് സംഗതി കയ്യിൽ നിന്ന് പോയില്ല. ഇവിടെ നടക്കുന്ന പ്രശ്നങ്ങളൊക്കെ അറിഞ്ഞാൽ ശിവേട്ടൻ അപ്പോൾ തന്നെ ഓടിവരുമെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ശിവേട്ടൻ ഇവിടെ

ആവശ്യമാണെന്നുമാണ് കണ്ണന്റെ വാദം. സംഭവം സത്യമാണെങ്കിലും ശിവേട്ടൻ ടൂറിലാണെന്ന കാര്യം കണ്ണൻ ഓർക്കണ്ടേ? അടിമാലി ട്രിപ്പ് അടിച്ചുപൊളിക്കുകയാണ് ശിവനും അഞ്ജുവും. കൂട്ടുകാർക്കൊപ്പം അൽപ്പം കമ്പനി കൂടാനുള്ള അനുവാദം അഞ്ജു ശിവന് നൽകുന്നുണ്ട്. എന്നാലും ഓവറാകരുതെന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. അധികമായാൽ അമൃതും വിഷമാകുമല്ലോ. മുൻപും ഓവറായപ്പോൾ ആണ് സെന്റിമൻസ് എല്ലാം പുറത്തേക്കിട്ട് കുളമാക്കിയത്.

എന്തായാലും അടിമാലിയിൽ എത്തിയതോടെ ശിവേട്ടനും അഞ്ജുവും ഏറെ റൊമാന്റിക്ക് ആയി എന്ന് തന്നെയാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ബാലനെ വെല്ലുവിളിച്ച് ഭദ്രൻ വീണ്ടും എത്തിയിരിക്കുകയാണ്. ചുണയുണ്ടെങ്കിൽ നേർക്ക് നേർ നിന്ന് പൊരുതണം, അല്ലാതെ ഗുണ്ടകളെ വിട്ട് പ്രതികാരം ചെയ്യരുത് എന്നാണ് ഭദ്രന്റെ ഭീഷണി. ഭദ്രന്റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത് ഭദ്രനെയും മക്കളെയും ഒതുക്കാൻ തമ്പി ആരെയോ പറഞ്ഞുവിട്ടു എന്ന് തന്നെയാണ്.

എന്താണെങ്കിലും ആകെമൊത്തം പ്രശ്നങ്ങളാണ് സാന്ത്വനത്തിൽ. അതിനിടയിൽ രണ്ടിടത്ത് പ്രണയമഴ പെയ്യുന്നത് മാത്രമാണ് ഒരു ആശ്വാസം. കണ്ണന്റെയും അച്ചുവിന്റെയും കാര്യത്തിൽ ഒരു ചാറ്റൽ മഴയായി തുടക്കം മാത്രമേ ആയിട്ടുള്ളൂ. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. പുതിയ വഴിത്തിരിവുകളിലേക്ക് കടന്നിരിക്കുന്ന സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡിനുമായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Rate this post