കണ്ണൻ ഇനി അപകടത്തിലേക്ക്.!! അച്ചു വരുണിന്റെ പെണ്ണാണെന്ന വിവരം ബാലനും ദേവിയും അറിയുന്നു. പ്രേക്ഷകർക്ക് താങ്ങാനാകുമോ ഈ കാഴ്ച്ചകൾ ? |Santhwanam today episode

Santhwanam today episode: എവിടെ കരപറ്റണം എന്നറിയാതെ പായുന്ന ഒരു കപ്പൽ… അങ്ങനെയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ അവസ്ഥ. കുറച്ച് പുതിയ കഥാപാത്രങ്ങളെയൊക്കെ കൊണ്ടുവന്ന് കഥ ഒന്ന് ഉഷാറാക്കാൻ നോക്കിയെങ്കിലും പ്രേക്ഷകർക്ക് അത്ര രസിച്ചില്ല എന്ന് തന്നെ പറയണം. പുതിയ ട്രാക്കിലേക്ക് മാറാൻ ശ്രമിച്ച സാന്ത്വനം ടീമിന് എവിടെയോ ഒരു പിഴവ് സംഭവിച്ചു എന്ന് എടുത്തുപറയുകയാണ് പ്രേക്ഷകർ. സാന്ത്വനം വീടിന്റെ ആ പഴയ ഐശ്വര്യവും മനോഹരമായ ഉണർവും ഉന്മേഷവുമൊക്കെ

ഇപ്പോൾ നഷ്ടമായിരിക്കുന്നു. ഈ പോക്ക് ശരിയല്ല എന്ന് ആരാധകർ തന്നെ ഓർമ്മപ്പെടുത്തുകയാണ്. കണ്ണന്റെ പ്രണയം കൊണ്ടുവന്നതൊക്കെ നല്ല കാര്യം, പക്ഷേ അതിന് ഇങ്ങനെയൊരു ട്രാക്കിലേക്ക് മാറേണ്ട കാര്യമുണ്ടായിരുന്നില്ല. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കണ്ണനെ അരുണിനും വരുണിനും അടുത്തെത്തിക്കുന്ന അഭിഷേകിനെയാണ് കാണിച്ചിരിക്കുന്നത്. കണ്ണനെ അവർ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

santhwanam 2 3

പാവം കണ്ണന്റെ ഇനിയുള്ള അവസ്ഥ എന്തെന്നത് കണ്ട് തന്നെ അറിയണം. ദുഷ്ടശക്തികളുടെ കൈപ്പിടിയിലേക്കാണ് കണ്ണൻ ചെന്നുപെട്ടിരിക്കുന്നത്. അതേ സമയം അച്ചുവിന്റെ വിവാഹം വരുണുമായി പറഞ്ഞുവെച്ചിരിക്കുവാണ് എന്ന വിവരം ബാലനും ദേവിയുമെല്ലാം സുധയിൽ നിന്ന് അറിയുന്നുമുണ്ട്. കണ്ണന്റെ പ്രണയം അത്ര എളുപ്പത്തിൽ മുന്നോട്ടുനീങ്ങുന്ന ഒന്നാകില്ല. ഒരുപാട് കടമ്പകൾ കടന്നാൽ മാത്രമാകും കണ്ണന് അച്ചുവിനെ സ്വന്തമാക്കാൻ കഴിയുക.

രക്തം കണ്ട് മുന്നോട്ട് പോകേണ്ടി വരുന്ന ഒരു പ്രണയം എന്ന് ഉറപ്പിച്ചുപറയാം. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. തമിഴിൽ പ്രക്ഷേപണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ഇരുഭാഷകളിലെയും കഥകൾ തമ്മിൽ നിലവിൽ വ്യത്യാസവുമുണ്ട്. നടി സുചിതയാണ് തമിഴ് സാന്ത്വനത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തായാലും സാന്ത്വനം പരമ്പര പഴയ പ്രതാപം വീണ്ടെടുക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

santhwanam 3 3