തറവാട്ട് വീട്ടിലേക്ക് മാസ് എൻട്രി നടത്തി ജയന്തിയേടത്തി.!! ഇനിയാണ് കണ്ണന്റെ പ്രണയം കൊണ്ട് ജയന്തി അമ്മാനമാടാൻ പോകുന്നത് |Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ ഇനി കാര്യങ്ങൾ കുറച്ചുകൂടി ഉഷാറാകും. അങ്ങനെയൊരാളാണ് ഇപ്പോൾ തറവാട്ട് വീട്ടിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതെ, തറവാട്ട് വീട്ടിൽ എത്തിയിരിക്കുകയാണ് ജയന്തി. അങ്ങോട്ട് വരുമ്പോൾ പൊട്ടിക്കാൻ തക്കതൊന്നും ജയന്തിയുടെ കൈവശം ഉണ്ടായിരുന്നില്ലെങ്കിലും ഒടുവിൽ ജയന്തിക്ക് ആ വിവരം ലഭിക്കുകയാണ്. അഞ്ജലിയെ കാണാനില്ലെന്ന വിവരം ജയന്തി അറിയുന്നതായാണ് സാന്ത്വനത്തിന്റെ

പുതിയ പ്രോമോ വിഡിയോയിൽ നിന്നും മനസിലാകുന്നത്. ഇതിന് പിന്നാലെ കിട്ടിയ വിവരം ദേവിയെയും ഹരിയേയും അപ്പുവിനെയും ജയന്തി ധരിപ്പിക്കുന്നതും പ്രോമോ വിഡിയോയിൽ കാണാം. സങ്കടം താങ്ങാനാകാത്ത അവസ്ഥയിലാണ് ശിവൻ. അഞ്ജലി എവിടെപ്പോയി എന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ശിവൻ. ഒരു പകൽ മുഴുവൻ തേടിനടന്നിട്ടും അഞ്ജലിയെ കണ്ടുകിട്ടിയിട്ടില്ല. ‘അഞ്ജുവിന് അവളേക്കാൾ ഇഷ്ടം എന്നെയാണെന്നല്ലേ പറഞ്ഞത്.

santhwanam 5 3

എന്നിട്ട് എന്നെ ഒറ്റക്കാക്കിയിട്ട് അവൾ എവിടേക്ക് പോയി?’ കണ്ണീരിൽ കുതിരുന്ന ചോദ്യമാണ് ശിവന്റേത്. പണിക്കാരൻ മുനിസ്വാമിയുടെ ടൂ വീലർ എടുത്തുകൊണ്ടാണ് അഞ്ജലി പോയിരിക്കുന്നത്. അതുകൊണ്ട് തന്നെ ശിവന്റെ സങ്കടം ഇരട്ടിക്കുകയാണ്. തന്നോട് പറയാതെ ഒരിടത്തേക്കും പോവാത്ത അഞ്ജുവിന് ഇതെന്ത് പറ്റിയെന്ന ഉത്കണ്ഠ ശിവനെ വല്ലാതെ വേട്ടയാടുന്നുണ്ട്. അതേ സമയം ജയന്തിയുടെ വരവ് വെറുതെ തള്ളിക്കളയാൻ പറ്റില്ല. ഈ വരവിൽ എന്തെങ്കിലുമൊക്കെ

നടത്തിയിട്ട് മാത്രമേ ജയന്തി തിരിച്ചുപോകാൻ സാധ്യതയുള്ളൂ. അഞ്ജലിയുടെ തിരോധാനവും കണ്ണന്റെ പ്രണയവുമെല്ലാം ഇനി ജയന്തിയുടെ കൈകളിലിരുന്ന് അമ്മാനമാടുന്നതും കാണേണ്ടി വന്നേക്കാം. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ഗോപിക അനിലാണ് അഞ്ജലി എന്ന നായികാകഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

santhwanam 6 3