തളർത്താൻ പറ്റിയില്ല, പിന്നല്ലേ തകർക്കുന്നത്.!! സാന്ത്വനത്തിൽ ഇനി മാസ് സീനുകൾ. ആകാംക്ഷയിൽ ആരാധകർ | Santhwanam today episode

Santhwanam today episode : പ്രേക്ഷകപ്രിയപരമ്പര സാന്ത്വനം ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ട്രാക്കിലൂടെയാണ് ഇപ്പോൾ പരമ്പര സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. തറവാട്ട് വീടും അവിടത്തെ പ്രശ്നങ്ങളുമാണ് പുതിയ സ്റ്റോറി ലൈനിൽ ഉൾപ്പെടുന്നത്. കഥ കൂടുതൽ സ്‌ട്രോങ് ആക്കിക്കൊണ്ട് ചില വില്ലന്മാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭദ്രനും അയാളുടെ ആണ്മക്കളും സാന്ത്വനം വീട്ടുകാർക്ക് ഭീഷണിയാകുന്നവർ തന്നെ. എന്നാൽ

അവർക്കറിയാത്ത ചിലതുണ്ട്. തീയിൽ കുരുത്തതാണ് ബാലനും അനിയന്മാരും. അവരെ ചെറുത്തുതോൽപ്പിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ അല്പം മാസ് രംഗങ്ങളെയാണ് കാണിച്ചിരിക്കുന്നത്. ‘പരാക്രമണം സ്ത്രീകളോട് വേണ്ട…’ എന്ന് പറയാറുള്ളത് ഇവിടെ തെറ്റിയിരിക്കുകയാണ്. മുറിയിൽ നിന്നും അപർണയെ പിടിച്ചുവലിച്ച് പുറത്തേക്കിറക്കി ഒരു മോശം രംഗം സൃഷ്ടിച്ചിട്ടുണ്ട്.

santhwanam 7

അടിക്ക് തിരിച്ചടി എന്ന് പറയും പോലെ ബാലനും ഹരിയും പിന്നാലെ. ‘തളർത്താൻ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ തകർക്കാൻ….’ എന്തായാലും ട്രിപ്പ് കഴിഞ്ഞ് ശിവേട്ടനും അഞ്ജുവും തിരിച്ച് വരുന്നത് വരെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് അവസാനിക്കുന്നില്ല. ശിവഞ്‌ജലിമാർ കൂടുതൽ റൊമാന്റിക്ക് ആവുകയാണ്. ഇനിയും എന്തൊക്കെയാണ് കാണാൻ ബാക്കിയുള്ളത്. വർണങ്ങൾ വാരിവിതറുന്ന ആ പ്രണയസുരഭിലനിമിഷങ്ങൾക്കായി പ്രേക്ഷകർ

കാത്തിരിക്കുകയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം തമിഴ് സീരിയൽ ‘പാണ്ടിയൻ സ്റ്റോർസി’ന്റെ മലയാളം റീമേക്ക് ആണ്. ഒരേ കഥാതന്തുവെങ്കിലും പല കാര്യങ്ങളിലും ഈ രണ്ട് സീരിയലുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ തമിഴിലെ പോലെ തന്നെ കണ്ണന്റെ പ്രണയത്തിന് ഗ്രീൻ സിഗ്നൽ കൊടുത്തിരിക്കുകയാണ് ഇപ്പോൾ മലയാളത്തിലും. അപ്പുവിനും അഞ്ചുവിനും ഒപ്പം ഇനി അച്ചുവും കൂടി ചേരും എന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.

santhwanam 6