സാന്ത്വനം വീട് വല്ലാതെ മിസ്സ് ചെയ്യുന്നു. പുതിയ കഥാപാത്രങ്ങളും പുതിയ കഥാസന്ദർഭങ്ങളുമായി സാന്ത്വനം കുടുംബം | Santhwanam today episode

Santhwanam today episode : സാന്ത്വനം മാറ്റത്തിന്റെ വക്കിലാണ്. പുതിയ കഥാസന്ദർഭങ്ങൾ, പുതിയ കഥാപാത്രങ്ങൾ… അങ്ങനെ മൊത്തത്തിൽ ഒരു പുതുമയുടെ അകമ്പടിയോടെയാണ് സാന്ത്വനം പരമ്പര ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഇപ്പോഴിതാ പരമ്പരയിൽ പുതിയ ചില കഥാപാത്രങ്ങളും അണിനിരക്കുകയാണ്. മൊത്തത്തിൽ ഒരു മാറ്റത്തിന്റെ മണികിലുക്കം.

പുതിയ ബന്ധങ്ങളും പുത്തൻ സൗഹൃദങ്ങളുമായി മുന്നേറുന്ന സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ശിവാഞ്‌ജലിമാരുടെ അടിമാലി ട്രിപ്പ് ആസ്വാദ്യകരമായി തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ശിവേട്ടൻ അഞ്‌ജലിയെ ചുരിദാറിൽ കാണുന്നത് അതിശയകരമായാണ് പ്രൊമോ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചുരിദാറിൽ പ്രത്യക്ഷപ്പെടുന്ന അഞ്ജലിയുടെ സൗന്ദര്യം കണ്ട് ശിവേട്ടൻ മാത്രമല്ല,

santhwanam 8

പ്രേക്ഷകരും ഒന്ന് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. തറവാട്ട് വീട്ടിലെ പ്രശ്നങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് പുതിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാന്ത്വനം വീട് ഇപ്പോൾ നന്നായി മിസ്സ്‌ ചെയ്യുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ആ വീടിന്റെ തനിമയും ഐശ്വര്യവും ഒന്ന് വേറെ തന്നെയായിരുന്നു. ഇപ്പോൾ പരമ്പരയിൽ കാണാനില്ലാത്തതും അത്‌ തന്നെയാണ്. അതേപോലെ തന്നെ പ്രേക്ഷകർ ഏറെ മിസ്സ്‌ ചെയ്യുന്ന ഒന്നാണ് കൃഷ്ണ സ്റ്റോർസ്.

പരമ്പര പുതിയ വഴിത്തിരിവിലേക്ക് കടന്നതോടെ സാന്ത്വനം വീടും കൃഷ്ണാസ്റ്റോറും പൂർണ്ണമായും ഇനി അപ്രത്യക്ഷമാകുമോ എന്ന സംശയത്തിലാണ് ആരാധകർ. കുടുംബബന്ധങ്ങളുടെ ഊഷ്മളതയ്ക്കൊപ്പം അവതരണത്തിലെ മികവും സാന്ത്വനത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുകയായിരുന്നു. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

santhwanam 9