ലച്ചു അപ്പച്ചിക്ക് പുറമേ സാന്ത്വനം തകർക്കാൻ അടുത്തയാൾ എത്തുന്നു.!! അഞ്ജലിയോട് കള്ളം പറഞ്ഞ് ശിവൻ.!!! വ്യക്തമായ പ്ലാനുമായി തമ്പിയും…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളത അടിവരയിട്ട് പറയുന്ന പരമ്പരക്ക് ഏറെ ആരാധകരുമുണ്ട്. സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് കടന്നെത്തിയ ലച്ചു അപ്പച്ചിയെ പറഞ്ഞയക്കാൻ മുൻപന്തിയിൽ നിന്നത് അപർണ തന്നെയാണ്. ലച്ചു എന്ന എച്ചി അപ്പച്ചി സാന്ത്വനം വീട് വിട്ടുപോയതോടെ സാന്ത്വനം വീണ്ടും സ്നേഹസാന്ത്വനമായി മാറുകയാണ്. ലച്ചു അപ്പച്ചി തിരിച്ചുപോകവേ ഗ്യാസ് അടുപ്പും വാഷിങ്

മെഷീനുമെല്ലാം തിരികെ കൊടുത്തുവിട്ടിരുന്നു. ഇപ്പോൾ വാഷിങ് മെഷീനെക്കുറിച്ചാണ് സാന്ത്വനം വീട്ടിലെ ചർച്ച. അപ്പുവും അഞ്ജുവും തമ്മിൽ വാഷിങ് മെഷീനെക്കുറിച്ച് ചർച്ച ചെയ്യുന്നത് ദേവി കേൾക്കുന്നുമുണ്ട്. വാഷിംഗ് മെഷീൻ വീട്ടിലുണ്ടെങ്കിൽ ഒത്തിരി പ്രയോജനങ്ങൾ ഉണ്ടെന്നാണ് അപ്പു അഞ്ജുവിനോട് പറയുന്നത്. അതേ സമയം സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ശിവനും അഞ്‌ജലിയും തമ്മിലുള്ള ഒരു സംഭാഷണവും

santhwanam7

കാണിക്കുന്നുണ്ട്. നിങ്ങൾ കടയിലാണോ ഇപ്പോൾ എന്ന് ശിവനോട് ചോദിക്കുന്ന അഞ്ജലിയെയും അതെ എന്ന് നുണ പറയുന്ന ശിവനെയുമാണ് പ്രൊമോ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക. ബാലൻ ഉണ്ടാക്കിവെച്ചിരിക്കുന്ന കൂട്ടുകുടുംബത്തിന്റെ സർക്കിളിൽ നിന്നും ഹരിയെയും അപർണയെയും താൻ പുറത്തെടുക്കുക തന്നെ ചെയ്യുമെന്നാണ് തമ്പി ഭാര്യയോട് പറയുന്നത്. രാജലക്ഷ്മിയുടെ തന്ത്രങ്ങൾ പരാജയപ്പെട്ടെങ്കിലും പിന്മാറാൻ തയ്യാറല്ലാത്ത

തമ്പിയെ വരും എപ്പിസോഡുകളിൽ കാണാം. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ് നടി ചിപ്പിയാണ്. ശിവാഞ്ജലി പ്രണയമാണ് സാന്ത്വനത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒന്ന്. ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികക്കും ഒട്ടേറെ ആരാധകരാണുള്ളത്. ലച്ചു അപ്പച്ചിക്ക് പുറമേ തമ്പിയുടെ അടുത്ത സഹോദരി രാജേശ്വരി കളത്തിൽ ഇറങ്ങുന്നു എന്നതും പ്രേക്ഷകരിലേക്ക് ഒരു സൂചനയായി എത്തിയിട്ടുണ്ട്. ഇനി എന്തായാലും രാജേശ്വരിയുടെ കളികൾ കാണാനുള്ള കൗതുകത്തിലാണ് പ്രേക്ഷകർ.

shivanjali
Rate this post