നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയുമോ ? അഞ്ജുവിനെ ഞെട്ടിച്ച് ശിവൻ. ഹരിക്കുള്ള മറുപടിയുമായി ദേവി | Santhwanam today episode

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സ്വപ്നം കണ്ടിരുന്ന കുഞ്ഞ് നഷ്ടപ്പെട്ട സങ്കടത്തിലാണ് അപ്പുവും ഹരിയും. കുഞ്ഞ് നഷ്ടപ്പെട്ട സങ്കടം കടിച്ചമർത്താനാവാതെ ഒടുവിൽ മദ്യപിച്ച് തളർന്നെത്തുന്ന ഹരിയെ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ കാഴ്ച കണ്ട് ആകെ മൊത്തം തളരുന്നത് ദേവിയും ബാലനുമാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് ബാലനും

ദേവിയും മുഖത്തോട് മുഖം നോക്കുന്നത്. അപർണയും തോരാത്ത സങ്കടക്കടലിൽ തന്നെ. നമ്മുടെ കുടുംബത്തെ ഏതോ ദുഷ്ടശക്തി വിടാതെ പിന്തുടരുകയാണെന്നാണ് ദേവി ബാലനോട് പറയുന്നത്. അതേ സമയം കുമാരനാശാന്റെ കവിത അഞ്ജുവിനെ പാടിക്കേൾപ്പിക്കുന്ന ശിവനെയും പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയുമോ എന്നാണ് കൗതുകം പൂണ്ട് അഞ്‌ജലി ചോദിച്ചിരിക്കുന്നത്.

santhwanam 3 1

എന്തൊക്കെ പറഞ്ഞാലും ദിവസങ്ങൾ പിന്നിട്ടിട്ടും സാന്ത്വനം വീട് ആ വേദനയെ മറികടന്നിട്ടില്ല എന്ന് വേണം പറയാൻ. ഇപ്പോഴും ഏവരും സങ്കടത്തിൽ തന്നെയാണ്. സാന്ത്വനം പൂർവസ്ഥിതിയിൽ ആകുന്ന കാഴ്ചകൾക്കായാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒപ്പം ശിവാഞ്ജലി പ്രണയത്തിന്റെ പുതിയ കാഴ്ചകൾക്കും. മലയാളം ടെലിവിഷൻ ചരിത്രത്തിൽ മികച്ച റേറ്റിംഗ് നേടിയെടുത്ത പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്.

ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പിയാർ, ഗോപിക, രക്ഷാ രാജ്, അച്ചു, അപ്സര, ദിവ്യ, രോഹിത്ത്, സീനത്ത്, സരിത തുടങ്ങിയ വൻ താരനിരയാണ് സാന്ത്വനത്തിന് വേണ്ടി അണിനിരക്കുന്നത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ തുടക്കം മുതലേ ഹിറ്റായിരുന്നു പരമ്പര. കുടുംബബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞുതുടങ്ങിയ കഥക്ക് സീരിയൽ പ്രേക്ഷകർക്ക് പുറമേ യുവാക്കൾ പോലും പച്ചക്കൊടി കാണിച്ചു.

santhwanam 4 2