സാന്ത്വനത്തിലെ അതിഥിയുടെ വാക്ക് കേട്ട് ഞെട്ടി തെറിച്ച് അപ്പു. സാന്ത്വനം വീട് രണ്ടായി പിരിയുന്നുവോ ? നിർണ്ണായകമായ എപ്പിസോഡ് | Santhwanam today episode

കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അവരുടെ അനിയന്മാരും ചേർന്ന സന്തുഷ്ടകുടുംബമാണ് സാന്ത്വനം. സന്തോഷമായിരുന്നു സാന്ത്വനത്തിന്റെ കൈമുതൽ. സ്നേഹമായിരുന്നു ആ വീടിന്റെ ഐശ്വര്യം. അനിയന്മാരെ വളർത്താൻ വേണ്ടി സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ ആഗ്രഹത്തെ പോലും ദേവി വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോൾ അപ്പുവിനും ഹരിക്കും ജനിക്കാനിരുന്ന കുഞ്ഞ് ഉദരത്തിൽ വെച്ച്‌

തന്നെ ഇല്ലാതായപ്പോൾ ആ പഴി ദേവിയിലേക്കാണ് വന്നുചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ദേവി ഏറെ സങ്കടത്തിലായിരുന്നു. ഒടുവിൽ എല്ലാ വേദനയും ദേവി ബാലനോട് പങ്കുവെക്കുന്നുമുണ്ട്. കുറച്ച് നാളത്തേക്കെങ്കിലും നമുക്ക് സാന്ത്വനത്തിൽ നിന്ന് മാറി നിൽക്കാം എന്നാണ് ദേവി ബാലനോട് പറയുന്നത്. ഇത് കേട്ട് ആകെ ആശങ്കയിലമരുകയാണ് ബാലൻ. അപ്പുവിനോട് മാപ്പ് ചോദിക്കുന്ന ദേവിയെയും സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ

santhwanam 11

കാണിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് തന്നെയാണ് അപ്പുവിന്റെ മറുപടി. തന്റെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചത്, അല്ലെങ്കിൽ തന്റെ ഭാഗ്യമില്ലായ്മ കൊണ്ട് സംഭവിച്ചത്, അതിന് ദേവിയേടത്തി എങ്ങനെ കുറ്റക്കാരി ആകുമെന്നാണ് അപ്പു ചോദിക്കുന്നത്. സാന്ത്വനം വീട്ടിൽ മൊത്തം നിരാശയുടെയും സങ്കടത്തിന്റെയും മാത്രം രംഗങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പരിധി വരെ പ്രേക്ഷകർക്ക് ഇത് വലിയ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഓരോ എപ്പിസോഡും

ഏറെ ആകാംക്ഷയോടെ കണ്ടിരുന്ന പ്രേക്ഷകർക്ക് ഇപ്പോൾ വലിയ സങ്കടമാണ്. സാന്ത്വനത്തിലെ ഈ സങ്കടക്കടൽ വറ്റിക്കണമെന്ന് തന്നെയാണ് പ്രേക്ഷകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തമിഴിൽ ഹിറ്റായ പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പിയാർ, ഗോപിക, രക്ഷാ രാജ്, അപ്സര, രോഹിത്ത് തുടങ്ങി ഒട്ടേറെ താരങ്ങൾ സാന്ത്വനത്തിൽ അണിനിരക്കുന്നുണ്ട്. റേറ്റിങ്ങിൽ തുടക്കം മുതൽ തന്നെ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. Santhwanam today episode.

santhwanam may