അഞ്ജുവിനെ കാർ ഓടിക്കാൻ പഠിപ്പിച്ച് ശിവേട്ടൻ.!! ശിവാഞ്ജലി പ്രണയം പൂത്തുതളിർക്കുന്നു. ബാലനെയും കുടുംബത്തെയും നേരിടാൻ ഭദ്രനും മക്കളും.| Santhwanam today episode

പ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനത്തിൽ ഇനി പുതിയ കഥയാണ്. ബാലനും കുടുംബവും തറവാട്ട് വീട്ടിൽ എത്തുന്നതോടെ പുതിയ കഥാപാത്രങ്ങളുമായാണ് അവർക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. ബാലനും കുടുംബവും തറവാട്ട് വീട്ടിൽ എത്തി എന്നറിയുന്നതോടെ ഭദ്രനും മക്കളും അങ്ങോട്ട് എത്തുകയാണ്. അതെ, ഭദ്രനും മക്കളും തന്നെയാണ് കഥയിൽ ഇനി പുതിയ ശത്രുപക്ഷം. തമ്പിക്ക് പുറമേ സാന്ത്വനത്തിൽ പുതിയൊരു വില്ലനെ കൂടി എത്തിച്ചിരിക്കുകയാണ്.

ഇനി ഭദ്രനും മക്കളും കൂടി ബാലനെയും കുടുംബത്തെയും ദ്രോഹിക്കാൻ ശ്രമിക്കുന്നതിന്റെ കാഴ്ചകളാകും നമ്മൾ കാണേണ്ടി വരിക. എന്തായാലും ഒരിടത്ത് തറവാട് സീനുകൾ പൊടിപൊടിക്കുമ്പോൾ മറ്റൊരിടത്ത് ശിവാഞ്ജലി പ്രണയം പൂത്തുതളിർക്കുന്നതും കാണാം. വണ്ടി ഓടിക്കുന്നതിനെ പറ്റിയാണ് അഞ്ജുവും ശിവനും തമ്മിലുള്ള സംസാരം. ‘നിനക്ക് വണ്ടി ഓടിക്കണോ’ എന്ന് അഞ്ജുവിനോട് ശിവൻ ചോദിക്കുന്നുണ്ട്. അങ്ങനെ നമ്മുടെ ശിവേട്ടൻ അഞ്ജുവിനെ

santhwanam 9

കാറോടിക്കാനും പഠിപ്പിക്കുകയാണ്. എന്തായാലും വളരെ ക്യൂട്ട് ആയ റൊമാന്റിക്ക് രംഗങ്ങളിലൂടെയാണ് ശിവാഞ്ജലിമാർ ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ അടിമാലി ട്രിപ്പ് എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചെങ്കിലും പേരിന് മാത്രമാണ് ശിവാഞ്‌ജലിമാരുടെ സീനുകൾ കാണിക്കുന്നതെന്നും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തറവാട് രംഗങ്ങൾക്കാണ് എന്നും പറഞ്ഞുകൊണ്ടുള്ള പരാതികളും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. ഏറെ ആരാധകരാണ്

ശിവാഞ്‌ജലിമാർക്കുള്ളത്. നടൻ സജിൻ ശിവൻ എന്ന കഥാപാത്രമാകുമ്പോൾ അഞ്ജലിയായി തകർത്തഭിനയിക്കുന്നത് ഗോപിക അനിലാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം പരമ്പര നടി ചിപ്പി രഞ്ജിത്തിന്റെ നിർമ്മാണത്തിലാണ് മുന്നോട്ടുപോകുന്നത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം പരമ്പര . ആ സീരിയലിലെ മുല്ല-കതിർ ജോഡിക്ക് വൻ സ്വീകാര്യതയാണ് അവിടെ ലഭിക്കുന്നത്. | Santhwanam today episode

santhwanam may 26