സാന്ത്വനത്തിൽ പുതിയ അങ്കം മുറുകുന്നു. പരിഹാരമാർഗം ഉപദേശിച്ച് അപ്പു. അഞ്ജുവിനെ നോക്കി വണ്ടി ഓടിച്ച് ശിവേട്ടൻ.!! സാന്ത്വനം പൊളിയാണെന്ന് പ്രേക്ഷകർ | Santhwanam today episode

സാന്ത്വനത്തിൽ ഒരു യുദ്ധത്തിനുള്ള സാധ്യത കാണുന്നുണ്ട്. ഭദ്രൻ ചിറ്റപ്പനും മക്കളും സാന്ത്വനം കുടുംബത്തിനെതിരെ പോർവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു. ഹരിയാണ് അവരെ നേരിടുന്നത്. പ്രൊമോയിൽ കാണിക്കുന്നതനുസരിച്ച് നല്ല മാസ് സീനുകളാണ് പരമ്പരയിൽ വരാനിരിക്കുന്നത് എന്നുറപ്പാണ്. ചിറ്റപ്പനും മക്കളും രണ്ടും കൽപ്പിച്ച് തന്നെയാണ്. അവരെ ഒതുക്കാൻ ഹരി ശ്രമിക്കുന്നുണ്ടെങ്കിലും ഭദ്രന്റെ ബലത്തിൽ

അവർ മുന്നോട്ടുപോകുക തന്നെയാണ്. ഹരിയല്ല യഥാർത്ഥ ഹീറോ, വേറൊരുത്തൻ കൂടി സാന്ത്വനം വീട്ടിലുണ്ടെന്ന് ഭദ്രൻ ചിറ്റപ്പൻ മക്കളോട് പറയുന്നതും പ്രൊമോയിൽ കാണാം. ചിറ്റപ്പനെയും മക്കളെയും പ്രതിരോധിക്കാൻ ഡാഡിയുടെ സഹായം ആവശ്യപ്പെട്ടാലോ എന്ന് അപ്പു ഹരിയോടും കണ്ണനോടും ചർച്ച ചെയ്യുന്നുണ്ട്. അത്‌ വേണ്ടെന്നാണ് ഹരിയുടെ പക്ഷം. അതേ സമയം ശിവാഞ്‌ജലിമാരുടെ യാത്ര തുടരുകയാണ്. ശിവൻ വണ്ടിയോടിക്കവേ അഞ്‌ജലി

santhwanam may27

കുറേ നേരം സംസാരിക്കുന്നുവെങ്കിലും ഒടുവിൽ ആള് ഉറങ്ങിപ്പോവുകയാണ്. അഞ്ജു ഉറങ്ങുന്നത് നോക്കി വണ്ടി ഒടിച്ച് ഒടുവിൽ ശിവേട്ടന്റെ ബാലൻസ് തെറ്റുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശിവാഞ്‌ജലി പ്രണയത്തിന്റെ തീവ്രത കുറച്ച് കൂടി ആഴത്തിലേക്ക് കടന്നുവരുന്ന രീതിയിലുള്ള സീനുകൾ പരമ്പരയിൽ കൊണ്ടുവരണം എന്നാണ് ആരാധകരും പറയുന്നത്. ഏറെ ആരാധകരാണ് സാന്ത്വനം പരമ്പരക്കുള്ളത്. പരമ്പരയുടെ ആരാധകരിൽ ഭൂരിഭാഗവും

ശിവാഞ്ജലിമാരുടെ ഫാൻസ്‌ തന്നെയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ അടിമാലി ട്രിപ്പിലാണ് ശിവനും അഞ്‌ജലിയും. സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടാണ് ശിവൻ ഇങ്ങനെയൊരു യാത്രക്ക് തയ്യാറായത്. അടിമാലി ട്രിപ്പ് എന്ന് കേട്ടതോടെ അഞ്ജുവിന്റെ മനസ്സിൽ ലഡു പൊട്ടി എന്ന് പറയാം. ശിവന്റെ കൂടെ കുറച്ച് സമയം ഒറ്റക്ക് കിട്ടുന്നതിന്റെ സന്തോഷമായിരുന്നു അഞ്ജുവിന്. എന്തായാലും തറവാട്ടിലെ പ്രശ്നങ്ങൾ കൂടുതലൊന്നും ശിവന്റെ കാതിൽ എത്താതിരിക്കട്ടെ എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. | Santhwanam today episode

santhwanam 10