മടങ്ങിപ്പോകാൻ പറ്റില്ലെന്ന് വാശിപിടിച്ച് അഞ്ജു. ഭദ്രന്റെ ക്രൂരത അസ്സഹനീയമാകുമ്പോൾ തളരാതെ ബാലനും കൂട്ടരും. സാന്ത്വനത്തിൽ പുതിയ കഥാസന്ദർഭങ്ങൾ| Santhwanam today episode

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. സാന്ത്വനം ആരാധകരിൽ ഭൂരിഭാഗവും ശിവാഞ്ജലി പ്രണയരംഗങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ്. ശിവനും അഞ്ജുവും ഇപ്പോൾ ടൂറിലാണ്. സുഹൃത്തുക്കൾ അവർക്കായി ഒരുക്കിയ അടിമാലി ട്രിപ്പിൽ. യാത്രക്കിടയിൽ വണ്ടി പണിമുടക്കിയതാണ് പുതിയ പ്രൊമോയിൽ

കാണിച്ചിരിക്കുന്നത്. എന്തായാലും ടൂർ ഇടക്ക് വെച്ച്‌ മതിയാക്കി പോകുന്ന പ്രശ്നമില്ല എന്നാണ് അഞ്ജു പറയുന്നത്. ശിവനുമൊത്തുള്ള യാത്ര അത്രയും ആസ്വദിക്കുകയാണ് അഞ്ജു. അതേ സമയം തറവാട്ട് വീട്ടിലെ പ്രശ്നങ്ങൾ ദിനം പ്രതി മുറുകുകയാണ്. വീട്ടിൽ നിന്നും മടങ്ങിപ്പോകാൻ പോലീസിനെ ഉപയോഗിച്ച് ഭദ്രൻ ബാലന് അന്ത്യശാസനം നൽകിയിരിക്കുകയാണ്. അത്യന്തം സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ സാന്ത്വനം മുന്നോട്ടുപോകുകയാണ്.

shivanjali tour

ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ ബാലനൊപ്പം ഇപ്പോഴുള്ളത് ഹരി മാത്രമാണ്. ഹരിയും ബാലനും ചേർന്ന് ഭദ്രനെയും മക്കളെയും നേരിടുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഏറെ നിർണ്ണായകമായ വഴികളിലൂടെ സാന്ത്വനം മുന്നോട്ടുപോകുകയാണ്. സാന്ത്വനം വീട്ടിലെ ദോഷങ്ങളെല്ലാം മാറാൻ വേണ്ടിയാണ് എല്ലാവരും കൂടി തറവാട്ട് വീടിൽ വന്നുതാമസിക്കുന്നത്. എന്നാൽ അതിപ്പോൾ ഏറ്റവും വലിയ

ദോഷമായി മാറുകയാണ്. വലിയ പ്രശ്നങ്ങളാണ് തറവാട്ട് വീട്ടിൽ ഇപ്പോൾ കൊടുംപിരി കൊള്ളുന്നത്. തറവാട്ടിലേക്ക് എത്തും മുമ്പ് തന്നെ ബാലന് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഈ മാറ്റം ബാലനിൽ താല്പര്യമില്ലായ്മയും ഉണ്ടാക്കിയിരുന്നു. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും | Santhwanam today episode

santhwanam 2 4