സാന്ത്വനത്തിൽ ഇത് അന്തിമ തീരുമാനം.!! വിൽപ്പത്രo വായിച്ച് ഞെട്ടലോടെ സാന്ത്വനം കുടുംബം |Santhwanam today episode
Santhwanam today episode: സാന്ത്വനത്തിൽ ഇനി കാണാൻ പോകുന്ന കാഴ്ച്ചകൾ സന്തോഷത്തിന്റേതോ? സങ്കടത്തിന്റേതോ? വിൽപ്പത്രം എഴുതിക്കഴിഞ്ഞിരിക്കുന്നു. ഇനി ഒരു വെട്ടിത്തിരുത്തൽ ഇല്ല എന്ന് ഉറപ്പിച്ചുകഴിഞ്ഞു. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കണ്ട് പ്രേക്ഷകർ അമ്പരപ്പിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം, എന്തായിരിക്കും അത്? സാന്ത്വനം വീട് കണ്ണന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്. പ്രേക്ഷകർ മനസിലാക്കുന്നത് എന്തെന്നാൽ ബാലനും ദേവിക്കും ഒന്നും എഴുതിവെച്ചുകാണില്ല.
അനിയന്മാർക്ക് വേണ്ടി ഇതുവരെയും എല്ലാം ത്യജിച്ച ബാലനും ദേവിയും ഇവിടെയും എല്ലാം വേണ്ടെന്ന് വെക്കുകയാണ്. സാന്ത്വനത്തിലെ പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരനാണ് സാന്ത്വനത്തിലെ മുഖ്യകഥാപാത്രമായ ബാലേട്ടനെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന സാന്ത്വനം റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെ. സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പിയാർ, അപ്സര, അച്ചു, മഞ്ജുഷ മാർട്ടിൻ,
രോഹിത്, സിന്ധു വർമ്മ, ഗിരിജ, ബിജേഷ് തുടങ്ങിയ താരങ്ങൾ സാന്ത്വനത്തിൽ അണിനിരക്കുന്നു. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന വിശേഷങ്ങളെല്ലാം കാണിച്ചുകൊണ്ടാണ് സാന്ത്വനം മുന്നേറുന്നത്. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ സുചിതയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ആ കഥാപാത്രം മലയാളത്തിൽ ചിപ്പി ആണ് കൈകാര്യം ചെയ്യുന്നത്.
അനിയന്മാർക്ക് വേണ്ടി ജീവിക്കുന്ന ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനത്തിൽ പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഏറെ വ്യക്തമായി വരച്ചുകാട്ടുകയാണ് സാന്ത്വനം എന്ന പരമ്പര. ഒട്ടേറെ ആരാധകരാണ് ഈ സീരിയലിനുള്ളത്. സാന്ത്വനത്തിലെ ശിവാഞ്‌ജലി ഏറെ ആരാധകരെ സ്വന്തമാക്കിയ ഒരു പെയർ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഒട്ടനവധി ഫാൻസ് ഗ്രൂപ്പുകളാണ് ഇവർക്കുള്ളത്.