സാന്ത്വനം വീട്ടിൽ വീണ്ടും പ്രശ്നങ്ങൾ തുടർക്കഥ;സ്വത്തിന്റെ വലിയൊരു ഭാഗം നൽകാൻ സേതു.!! Santhwanam today episode
Santhwanam today episode: സാന്ത്വനത്തിൽ വിൽപത്രം വായന കഴിഞ്ഞു. എന്നിട്ടും പ്രശ്നങ്ങൾ വിട്ടുമാറുന്നില്ല. സ്വന്തമായി ഒന്നും വേണ്ട എന്ന് പറഞ്ഞ് ബാലനും ദേവിയും കളമൊഴിഞ്ഞു മാറിനിന്നിട്ടും വീണ്ടും അവർ വേട്ടയാടപ്പെടുകയാണ്. ജയന്തിയും തമ്പിയും വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇത് തോൽവിയല്ല, അടുത്ത യുദ്ധത്തിൻറെ തുടക്കമാണ് എന്നാണ് തമ്പി പറയുന്നത്. കേസിലകപ്പെട്ട ഭൂമി ശിവൻറെ പേരിൽ എഴുതി വെച്ചത് ന്യായീകരിക്കാനാവില്ല എന്നാണ് ജയന്തിയുടെ പക്ഷം. ബാലന്റെയും
ദേവിയുടെയും പേരിൽ ഒന്നും എഴുതി വെക്കാത്തതിൽ സേതുവിന് വലിയ നിരാശയുണ്ട്. എന്നാൽ അവർക്ക് ഒന്നുമില്ലെങ്കിലും ദേവിക്കുള്ള സ്വത്ത് സ്വന്തം വീട്ടിൽ നിന്നും കൊടുക്കുമെന്നാണ് സേതു പറയുന്നത്. ഇതുകേട്ട് അന്ധാളിച്ചു നിൽക്കുകയാണ് ജയന്തി. സാന്ത്വനം വീട്ടിൽ വീണ്ടും പ്രശ്നങ്ങൾ വിട്ടുമാറാതെ തുടർക്കഥയാവുകയാണ്. വിൽപ്പത്രം വായനയോടുകൂടി എല്ലാ പ്രശ്നങ്ങൾക്കും ഒരു അവസാനമാകും എന്ന് കരുതിയിരുന്നെങ്കിലും അവിടെയും തീരുന്നില്ല ഒന്നും. പ്രേക്ഷകരും അൽപം നിരാശയിലാണ്. ഇപ്പോൾ പരമ്പരയുടെ പുതിയ

ഭാഗങ്ങൾ കാണുമ്പോൾ പഴയ ആ ഒരു സന്തോഷം ലഭിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. എന്നിരുന്നാലും റേറ്റിംഗിൽ മുൻപന്തിയിൽ തന്നെയാണ് ഇപ്പോഴും ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരുണ്ട് ഈ പരമ്പരക്ക്. പരമ്പരയിലെ ശിവാഞ്‌ജലി എന്ന പ്രണയജോഡി ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ശിവാഞ്‌ജലി സീനുകൾ കാത്തിരിക്കുന്നവരാണ് സാന്ത്വനം ആരാധകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്ക്
പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപികാ അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, രോഹിത്, അപ്സര ആൽബി, ബിജേഷ് അവനൂർ തുടങ്ങിയവരും ഈ പരമ്പരയിൽ അഭിനയിക്കുന്നു. തമിഴിൽ പ്രക്ഷേപണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.
