സാന്ത്വനം കുടുംബത്തിൽ അപ്പു വന്നപ്പോൾ ഐശ്വര്യം വന്നു.!! സാന്ത്വനത്തിൽ സന്തോഷത്തിന്റെ നാളുകൾ | Santhwanam today episode

Santhwanam today episode: പ്രേക്ഷകർ ഓരോ ദിവസവും ഉറ്റുനോക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും വളരെയധികം സ്നേഹത്തോടെയാണ് ആരാധകർ കാണുന്നത്. ഹരി അപ്പു പ്രണയവും ശിവാഞ്ജലി പ്രണയവും ആണ് കഥയുടെ പ്രധാന ഇതിവൃത്തം. കണ്ണൻ എന്നിവർ സഹോദരങ്ങളാണ്. ബാലനും ഭാര്യ ദേവിയും ചേർന്നാണ് അനിയന്മാരായ കണ്ണനെയും ശിവനെയും ഹരിയേയും വളർത്തുന്നത്. ശിവന്റെയും ഹരിയുടെയും വിവാഹം കഴിയുന്നതോടെ പരമ്പര മറ്റൊരു തലത്തിലേക്ക് ആണ് മുന്നേറിയത്. പരസ്പരം പ്രണയ വിവാഹം കഴിച്ച്

അപ്പുവും ഹരിയും, ഇഷ്ടമില്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ ശിവനും അഞ്ജലിയും കഥയെ മറ്റു മുഹൂർത്തങ്ങളിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ആരാധകർ ഉള്ള വ്യക്തിയാണ് ശിവനും അഞ്ജലിയും. സജിനും ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗിരീഷ് നമ്പ്യാർ, രക്ഷാരാജ എന്നിവരാണ് ഹരി അപർണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജീവ് പരമേശ്വരൻ ചിപ്പി എന്നിവരാണ് ബാലകൃഷ്ണൻ ദേവി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് എത്തുന്നത്.അതേസമയം അച്ചു സുഗന്ധ് കണ്ണൻ എന്ന കഥാപാത്രമായും ഗിരിജ പ്രേമൻ ഹരിയുടെയും ശിവന്റെയും കണ്ണന്റെയുംബാലന്റെയും അമ്മയായും വേഷമിടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

ഹരിയും അപ്പുവും തമ്മിലുള്ള പിണക്കവും, അതിനുശേഷം അപർണ ഗർഭിണിയാണെന്ന് അറിയുമ്പോൾ എല്ലാ പിണക്കങ്ങളും മറന്ന് സാന്ത്വനം കുടുംബത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന ഭാഗമായിരുന്നു കഥയിൽ ഉണ്ടായിരുന്നത്. കൂടാതെ സാന്ത്വനം കുടുംബത്തിന്റെ ഭാഗം വെക്കലിലേക്കും
കഥ സഞ്ചരിച്ചിരുന്നു. അടുത്ത ദിവസത്തെ എപ്പിസോഡിൽ സാന്ത്വനം വീട് വേണമെങ്കിൽ ഹരിയേട്ടൻ എടുത്തു എന്നും ഹരിയേട്ടന്റെ വീടിന്റെ മുറ്റത്ത് ഒരു 3000 സ്ക്വയർ ഫീറ്റിൽ ഒരു രണ്ട് നില ബംഗ്ലാവ്

എനിക്ക് പണി തന്നാൽ മതി എന്ന് പറയുന്ന കണ്ണനുമാണ് ഉള്ളത്. നിനക്ക് ബംഗ്ലാവ് മാത്രം മതിയോ അതിലൊരു സ്വിമ്മിംഗ് പൂൾ കൂടിയാൽ കുഴപ്പമുണ്ടോ എന്ന് ഹരി കണ്ണനോട് തമാശ രൂപേണ ചോദിക്കുന്നു.അതേസമയം ബാലനും ദേവിയും വളരെ സന്തോഷത്തിലാണ്. അപ്പുവിനെ വീണ്ടും ഒരു അമ്മയാവാനുള്ള ഭാഗ്യം കിട്ടിയപ്പോൾ സാന്ത്വനം കുടുംബത്തിൽ ഐശ്വര്യം വന്നു കയറിയത് പോലെയാണെന്ന് ദേവി പറയുന്നു. അതുപോലെതന്നെ ശിവനും കണ്ണനും ബാലനും ചേർന്ന് ബാലേട്ടൻ ഏറെ ആഗ്രഹിച്ചിരുന്ന അവരുടെ പുതിയ കട വാങ്ങിച്ച് ബാലേട്ടന് കൊടുക്കണം എന്ന് തീരുമാനിക്കുന്നു.ശിവൻ അഞ്ജലിക്ക് ഒരു സമ്മാനവുമായി എത്തുന്നതാണ് മറ്റൊരു ഭാഗം. അഞ്ജലി സമ്മാനം ആകാംക്ഷയോടെ എന്താണെന്ന് നോക്കുന്നു. അടുത്ത എപ്പിസോഡിൽ എന്തായിരിക്കും ശിവൻ അഞ്ജലിക്ക് കൊടുത്തതെന്ന് കാണാനുള്ള തിടുക്കത്തിലാണ് ആരാധകരും