ബംഗ്ലാവ് പണിയാൻ പദ്ധതി ഇട്ട് തമ്പി.!! തമ്പിയുടെ ഉദ്ദേശ്യം ബാലനെയും അനിയന്മാരെയും തമ്മിൽ അകറ്റുക തന്നെ | Santhwanam today episode

Santhwanam today episode: ഇന്നേവരെ അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ് ഇപ്പോൾ സാന്ത്വനം കുടുംബം. സാന്ത്വനം വീട് അപ്പാടെ സ്വന്തമാക്കി സ്വന്തം മകളുടെ ഭാവി മാത്രം ഭദ്രമാക്കാനുള്ള പദ്ധതിയിടുകയാണ് തമ്പി. കഥയറിയാതെ ആട്ടമാടും പോലെ തമ്പി പറയുന്നത് അതേ പോലെ അനുസരിക്കുകയാണ് അപ്പു. അല്ലെങ്കിലും അപ്പു അങ്ങനെ തന്നെയാണല്ലോ, ഡാഡി എന്ത് പറയുന്നോ, അത്‌ മാത്രമാണ് അപ്പുവിന് പ്രധാനം. ഇവിടെയിതാ അപ്പു തമ്പിക്കൊപ്പം നിന്ന്,

സാന്ത്വനം വീടിന്റെ അവസ്ഥ കുളമാക്കുകയാണ്. സാന്ത്വനം വീട്ടിലെ നാല് ആണുങ്ങളെയും നാല് തട്ടിലേക്ക് മാറ്റുക എന്നതാണ് തമ്പിയുടെ ഉദ്ദേശ്യം ബാലനെയും അനിയന്മാരെയും തമ്മിൽ അകറ്റുക. അപ്പുവിനെ പലതും പറഞ്ഞ് മനസ്സ് മാറ്റാൻ വളരെ നന്നായി ശ്രമിക്കുകയാണ് തമ്പി. അപ്പുവിന്റെയും ഹരിയുടെയും പേരിലേക്ക് സാന്ത്വനം വീടും സ്ഥലവും വന്നുചേർന്നാൽ അവിടെഒരു ബംഗ്ലാവ് തന്നെ പണിയാമെന്നാണ് തമ്പി പറഞ്ഞുവെക്കുന്നത്.

santhwanam 3 1

അതിനുള്ള സ്വപ്നക്കോട്ട തമ്പി പണിതും കഴിഞ്ഞു. ഇനി സാന്ത്വനത്തിൽ പ്രതിസന്ധികാലഘട്ടമാണ്. എന്ത് വേണമെങ്കിലും സംഭവിക്കാം. ഒത്തൊരുമയോടെ, സ്നേഹത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന സാന്ത്വനം വീട്ടിൽ ഇനി കാണുന്നത് പരസ്പരം പോർവിളിച്ചുള്ള യുദ്ധക്കാഴ്ച്ചകളാണ്. അനിയന്മാരെ തമ്മിൽ തെറ്റിക്കാൻ തമ്പി ആയുധമാക്കുന്നത് സ്വന്തം മകളെ തന്നെയാണ്. ഇടക്കാലത്ത് തമ്പിക്ക് ഒരു മാറ്റം സംഭവിച്ചുവെന്ന് പ്രേക്ഷകർ ചിന്തിച്ചുപോയെങ്കിലും.

അത്‌ തെറ്റായിരുന്നു തമ്പി എന്നും തമ്പി തന്നെയാണ്. ഓണത്തിന് എല്ലാവർക്കും ഓണക്കോടിയുമായി തമ്പി എത്തിയെങ്കിലും മനസിലിരുപ്പ് ഇതൊക്കെ ആയിരുന്നു. നടൻ രോഹിത് ആണ് തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലും സജീവമായ രോഹിത് സാന്ത്വനത്തിലെ നെഗറ്റീവ് റോളിൽ മികവാർന്ന അഭിനയമാണ് കാഴ്ച്ചവെക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ്.

santhwanam promo 2 2