സത്യങ്ങൾ എല്ലാം പുറത്തുവരുന്നു.!! ശിവേട്ടനോട് എല്ലാം ഏറ്റുപറഞ്ഞ് കണ്ണൻ.!! സങ്കടം താങ്ങാൻ ആവാതെ അഞ്ജലി | Santhwanam today episode

Santhwanam today episode: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള ഒരു സീരിയൽ തന്നെയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പരയിൽ ഇപ്പോൾ ശോകാർദ്രമായ രംഗങ്ങളാണ് കടന്നുപോകുന്നത്. സാന്ത്വനം വീട്ടിൽ നിന്നും മോഷണം പോയ പണം, അതാണ് ഇപ്പോഴത്തെ വിഷയം. ഒടുവിൽ കണ്ണൻ ശിവേട്ടന് മുന്നിൽ കുറ്റസമ്മതം നടത്തുകയാണ്. എന്നാൽ കണ്ണൻ ഇങ്ങനെയൊരു തെറ്റ് ചെയ്യുമെന്ന്

വിശ്വസിക്കാൻ ശിവന് സാധിക്കുന്നേയില്ല. കരഞ്ഞുകൊണ്ടാണ് കണ്ണൻ ശിവന് മുൻപിൽ നിൽക്കുന്നത്. ബാലേട്ടനും ദേവിയും അമ്മയുമൊക്കെ അറിഞ്ഞാൽ ഇനി എന്താണ് സംഭവിക്കുക എന്നൊരു ചോദ്യം തന്നെയുണ്ട്. കരച്ചിൽ വിട്ടുമാറാതെ അഞ്‌ജലി തളർച്ചയിലാണ്. ഇത്രയും വലിയൊരു തുക തന്റെ അശ്രദ്ധ കൊണ്ട് നഷ്ടമായല്ലോ എന്ന ചിന്തയിലാണ് അഞ്ജു. എല്ലാവരും മാറി മാറി അഞ്ജുവിനെ സമാധാനിപ്പിക്കുന്നുണ്ട്. പണം മോഷണം പോയതിന്റെ

santhwanam promo 3

പഴി അഞ്ജുവിലേക്ക്….ജയന്തിയെ ആട്ടിപ്പായിച്ച് സാവിത്രി….അഞ്ജുവിന്റെ സങ്കടം കണ്ട് സഹിക്കവയ്യാതെ ശിവേട്ടൻ തളർന്നുപോകുന്നുണ്ട്. കള്ളൻ കപ്പലിൽ തന്നെ എന്ന് പറയുന്നത് പോലെ തന്നെ ആരാണ് സ്വന്തം വീട്ടിൽ നിന്നു പണം മോഷ്ടിച്ചത്? അതാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. എല്ലാവരും ഇപ്പോൾ കുറ്റം പറയുന്നത് അഞ്‌ജലിയെ ആണ്. അഞ്ജു വേണ്ട രീതിയിൽ പണം സൂക്ഷിച്ചില്ല എന്നതാണ് ഇപ്പോഴത്തെ പരാതി. നടി ചിപ്പി രഞ്ജിത്ത്

നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം പരമ്പര അടിവരയിട്ട് പറയുന്നത്. രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, ഗോപിക അനിൽ, സജിൻ, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങൾ സാന്ത്വനത്തിൽ അണിനിരക്കുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം ആണ് സാന്ത്വനം. തമിഴ് പതിപ്പിൽ നടി സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

santhwanam today