ശത്രുവിനോട് പണം കടം ചോദിച്ച് ശിവൻ.!! കുറ്റബോധം താങ്ങാൻ ആവാതെ കണ്ണൻ.!! പ്രേക്ഷകരിൽ ആകാംഷ ഉണർത്തി സാന്ത്വനം പരമ്പര | Santhwanam today episode

Santhwanam today episode: ടെലിവിഷൻ പരമ്പരകളിൽ ടി ആർ പി റേറ്റ് മുന്നിൽനിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളേയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. ശിവഞ്ജലി പ്രണയം തന്നെയാണ് സാന്ത്വനം സീരിയലിലെ ഇതിവൃത്തം. തമിഴ് സീരിയൽ ആയ പാണ്ഡ്യൻ സ്റ്റോറിലെ മലയാളം റീമേക്കാണ് ഈ പരമ്പര. ബാലകൃഷ്ണൻ, ശ്രീദേവി, അപർണ, ഹരി,

ശിവരാമകൃഷ്ണൻ, അഞ്ജലി, കണ്ണൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. രാജീവ് പരമേശ്വരൻ, ചിപ്പി രഞ്ജിത്ത്,ഗിരീഷ് നമ്പ്യാർ,സജിൻ,ഗോപിക,അച്ചു സുഗന്ധ് എന്നിവരാണ് ഈ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ശിവ അഞ്ജലി ഫാൻ പേജ് വളരെ സജീവമാണ്. കഥ വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പുതിയ

എപ്പിസോഡിൽ എന്ത് സംഭവിക്കുമെന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ബാലൻ അഞ്ജലിയെ ഏൽപ്പിക്കുന്ന പണം നഷ്ടപ്പെടുകയും അതിന്റെ പേരിൽ അഞ്ജലിക്ക് പഴി കേൾക്കേണ്ടി വരികയും ചെയ്യുന്നു.. കണ്ണനാണ് ആ പണം എടുത്തത്. എന്നാൽ ഈ സത്യം ശിവനോട് തുറന്ന് പറയുന്ന ഭാഗത്താണ് കഥ അവസാനിച്ചത്. എന്നാൽ അഞ്ജലിയുടെ വിഷമം മാറാനും കണ്ണനെ സംരക്ഷിക്കാനും തന്റെ കടയിലെ

ജീവനക്കാരനായ ശത്രുവിനോട് പണം കടം ചോദിക്കുന്ന ശിവനെ ആണ് പുതിയ എപ്പിസോഡിൽ കാണിക്കുന്നത്.കൂടാതെ ബാലനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന അനിയൻ മാരെയും ഈ എപ്പിസോഡിൽ കാണിക്കുന്നു.വളരെ ആകാംഷയിൽ മുന്നോട്ടു പോകുന്ന ഈ പരമ്പര കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.