കണ്ണനും അച്ചുവും തറവാട്ട് വീട്ടിൽ വെച്ച് ആദ്യമായി കണ്ടുമുട്ടുന്നു.!! പിന്നീട് സംഭവിച്ചത് ഇങ്ങനെ | Santhwanam today episode

Santhwanam today episode: കണ്ണനും അച്ചുവും തമ്മിൽ ഇന്ന് പരസ്പരം തിരിച്ചറിയുകയാണ്. സുധ അപ്പച്ചിയുടെ മകൾ അച്ചുവിനെ കണ്ണൻ മാത്രമാണ് ഇതുവരെയും കണ്ടിട്ടില്ലാത്തത്. ഇപ്പോഴിതാ അച്ചുവിനെ ആദ്യമായി കാണുന്നതിന്റെ ആവേശത്തിൽ തന്നെയാണ് കണ്ണൻ. ആ പ്രണയമഴ ഇവിടെ പെയ്തുതുടങ്ങുന്നു എന്ന് ചിന്തിച്ചുതുടങ്ങുന്നിടത്താണ് കണ്ണനും അച്ചുവും ഒരേപോലെ ഞെട്ടുന്നത്. മുമ്പ് പരസ്പരം ഇടിപിടിച്ചപ്പോഴും കലഹിച്ചപ്പോഴും ഇതായിരിക്കും അച്ചു എന്ന് കണ്ണൻ

കരുതിയിട്ടേ ഇല്ലല്ലോ. അല്ലെങ്കിലും വിജയകരമായ പ്രണയങ്ങൾ പലതും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ്. ഇനിയിപ്പോൾ ആ കലഹം പ്രണയത്തിലേക്ക് വഴിമാറുന്ന വിസ്മയകരമായ ഒരു കാഴ്ച്ചയാകും സാന്ത്വനത്തിൽ നമുക്ക് കാണാൻ കഴിയുക. ശിവനും അഞ്‌ജലിയും തിരിച്ചെത്തുകയാണ്. അവർ വന്നിട്ട് തിരികെ പോകാം എന്ന താല്പര്യത്തിലാണ് ജയന്തി. അതിന് വേണ്ടി സേതുവേട്ടനോട് സംസാരിച്ച് അനുവാദം വാങ്ങിച്ചുതരണമെന്നാണ് ജയന്തി ലക്ഷ്മിയമ്മയോട്

santhwanam promo 2

ആവശ്യപ്പെടുന്നത്. താൻ പറഞ്ഞാൽ സേതു കേൾക്കുമെന്നും പക്ഷേ താൻ പറയില്ലെന്നുമാണ് ലക്ഷ്മിയമ്മ ജയന്തിയോട് മറുപടി പറയുന്നത്. ഇതോടുകൂടി പ്ലിങ്ങ് ആവുന്ന ജയന്തിയെ കാണാൻ കഴിയും. ശിവൻ തിരികെ വരുമ്പോൾ കുത്തിയും കൊള്ളിച്ചും രണ്ട് ഡയലോഗ് പറയാനും അഞ്‌ജലിക്ക് അപകടം വന്നുഭവിച്ചതിന്റെ കാരണക്കാരനായി ശിവനെ ചിത്രീകരിച്ചുവെക്കാനുമാണ് ജയന്തിയുടെ പ്ലാൻ. അതിനുവേണ്ടി തന്നെയാണ് ആരും നിർബന്ധിക്കാതിരുന്നിട്ടും

വീണ്ടും കടിച്ചുതൂങ്ങി അവിടെ തന്നെ നിൽക്കുന്നതും. ശിവനും അഞ്ജുവും തിരിച്ചെത്തുന്നതോടെ കാര്യമായ കുറേ മാറ്റങ്ങൾ പരമ്പരയിൽ ഉണ്ടാവും എന്ന് തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ശിവാഞ്‌ജലിക്ക് ശേഷം സാന്ത്വനം പരമ്പര കീഴടക്കുന്ന പ്രണയജോഡിയാണ് കണ്ണന്റെയും അച്ചുവിന്റേതും. സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പരിചയമുള്ള മുഖമാണ് അച്ചുവായി പരമ്പരയിലേക്ക് എത്തിയിരിക്കുന്ന താരം മഞ്ജുഷ മാർട്ടിൻ.

santhwanam 4