വീണ്ടും തമ്പിയെ നമ്പി അപ്പു ; നാടകം കഴിഞ്ഞു.!! ഇനി തമ്പിയുടെ പുതിയ നാടകം പ്രതികരിച്ച് ഹരി ; |Santhwanam today episode

Santhwanam today episode: അപ്പുവിന്റെ പിണക്കം മാറ്റാൻ പുതിയ നാടകവുമായി രാജശേഖരൻ തമ്പി സാന്ത്വനം വീട്ടിൽ എത്തിയിരിക്കുകയാണ് തമ്പി സാർ. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ തമ്പിയുടെ നാടകീയ രംഗങ്ങൾ ഒരുങ്ങുകയാണ്. അപ്പു തമ്പിയോട് പിണങ്ങിയത് സഹിക്കാൻ കഴിയാതെ തമ്പി തന്റെ അടുത്ത അടവുമായി സാന്ത്വനം വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഹരിയെ തമ്പി ആളുകളുടെ മുൻപിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കുകയും വിവരവും

വിവേകവുമില്ലാത്തവൻ ആണെന്നും എന്റെ മകൾക്ക് പറ്റിയ അബദ്ധമാണ് ഹരിയെ പോലെ ഒരു ലോക തിരുമണ്ടനെ വിവാഹം കഴിച്ചതെന്നും ഒരു കഴിവും ഹരിക്കില്ല എന്നുമെല്ലാം പറയുകയും ചെയ്തിരുന്നു. എന്നിട്ട് ഈ സംഭവം നേരെ തിരിച്ചു അപ്പുവിനോട്, ഹരി തന്നെ അപമാനിച്ചു, തനിക്ക് വിവരമില്ല എന്നൊക്കെ അവരുടെ മുൻപിൽ വെച്ചുപറഞ്ഞു, bമറ്റുള്ളവർ തന്നെ അപമാനിക്കുന്നത് നോക്കിനിന്നു എന്നൊക്കെ പറഞ്ഞ് ഹരിയെയും അപ്പുവിനെയും പരസ്പരം തെറ്റിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്തു.

santhwanam today 3 1

തമ്പിയുടെ ഈ കുത്തിത്തിരിപ്പ് വിശ്വസിച്ച അപ്പു ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഹരിയുമായി പ്രശ്നമുണ്ടാക്കുകയും പിണങ്ങുകയും ചെയ്തപ്പോൾ ബാലനും ദേവിയും അപ്പുവിനെ നടന്ന സംഭവത്തിന്റെ സത്യകഥ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു തമ്പിയുടെ സ്വഭാവം അപ്പുവിനെ ധരിപ്പിച്ച ശേഷമാണ് അപ്പു തമ്പിയോട് പിണങ്ങിയതും. ഈ പിണക്കം മാറ്റാനും അപ്പുവിനെ വീണ്ടും തന്റെ വരുതിയിലാക്കാനും വേണ്ടി

തമ്പി ശിവന്റെ സുഹൃത്തിനെ സഹായിക്കാൻ ഒരുങ്ങിയെത്തിയിരിക്കുകയാണ്. അപ്പുവിന്റെ കൈകൊണ്ട് തന്നെ കടയുടെ താക്കോൽ കൈമാറാൻ ആവശ്യപ്പെടുന്ന തമ്പിയുടെ മുഖത്തുനോക്കി ഹരി അപ്പു കൊടുക്കണ്ട ഡാഡി തന്നെ അങ്ങ് നേരിട്ട് ഏൽപ്പിച്ചാൽ മതി എന്ന് പറയുകയും ചെയ്തു. ഹരിയുടെ ഈ വാക്കുകൾ തമ്പിയെ അല്പം ആസ്വസ്ഥനാക്കിയിട്ടുണ്ട്. തമ്പിയുടെ ബുദ്ധി ഇനി എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

santhwanam latest dec 23
Rate this post