തമ്പിയുടെ കാൽ ചുവട്ടിലെ നായയായി ഹരി അമരാവതിയിൽ നിൽക്കുമോ ?; ഡാഡിയുടെ ചതി തിരിച്ച് അറിയുന്നു അപ്പു.!!|Santhwanam today episode

Santhwanam today episode: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ പരമ്പരയാണ് സാന്ത്വനം. കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബസ്നേഹം വിളിച്ചോതുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷകലക്ഷങ്ങളാണ് സാന്ത്വനം കുടുംബത്തെ നെഞ്ചിലേറ്റിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പരമ്പര പ്രേക്ഷക മനസ്സുകൾ കവർന്നെടുത്തത്. പ്രണയവും സൗഹൃദവും സഹോദരസ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡുകളാണ് ഓരോ ദിവസവും കടന്നു

പോകുന്നത്. ഇപ്പോഴിതാ സംഭവബഹുലനിമിഷങ്ങൾ സമ്മാനിക്കുന്ന പുത്തൻ എപ്പിസോഡിന്റെ പ്രമോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. അമരാവതി വീട്ടിൽ എത്തിയ ഹരിയേയും അപ്പുവിനെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന തമ്പിയെ ആയിരുന്നു ആദ്യം പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ പിന്നീട് സാന്ത്വനം കുടുംബത്തോടുള്ള അടങ്ങാത്ത പക തമ്പി തീർക്കുന്നത് ഹരിയോടാണ്. എന്നാൽ ഇന്നത്തെ പ്രൊമോ പ്രേക്ഷകർക്ക് അല്പം ആശ്വാസം പകരുന്ന ഒന്നാണ്. കൃഷ്ണ സ്റ്റോർസ് തകർക്കണമെന്ന ദുരാഗ്രഹം ഒരുവശത്ത്, തന്റെ മകളെ തട്ടിയെടുത്തവനെ കഷ്ടപ്പെടുത്തണമെന്ന വാശി മറുവശത്ത്. പ്രൊമോയിൽ തുടങ്ങുന്ന ആദ്യസീനും അത് തന്നെ. മനപ്പൂർവം കാലുവേദന അഭിനയിച്ച് തമ്പി,

santhwanam 2

ഹരിയെ തന്റെ കാൽ ചുവട്ടിൽ ഇരുത്തി ബാൻഡേജ് ചുറ്റിപ്പിക്കുകയാണ്. ഇതെല്ലാം കണ്ട് സങ്കടം ഉള്ളിൽ ഒതുക്കി അപ്പുവും അരികിലുണ്ട്. മനസ്സില്ലാ മനസ്സോടെ ആണ് ഹരി ഇത് ചെയ്യുന്നത് എന്നും സീനിൽ നിന്നും വ്യക്തമാണ്. അപ്പോഴാണ് തമ്പിയുടെ ആത്മഗതം.”ഇതൊരു തുടക്കം മാത്രമാടാ,ഇതുപോലെ എന്റെ കാൽച്ചുവട്ടിലെ നായയായി നീയെന്നും ഇവിടെ തന്നെ കാണും”. ഹരിയെ മാനസികമായി തകർത്താൻ തന്നെയാണ് തമ്പിയുടെ ശ്രമം. സീരിയസായ സീനിൽ നിന്നും പിന്നീട് കണ്ണന്റെയും അച്ചുവിന്റെയും പ്രണയ സല്ലാപത്തിലേക്കാണ് പോകുന്നത്. സപ്പർ കഴിച്ചോ എന്ന് ചോദിക്കുന്ന കണ്ണനെയും, താൻ എന്ത് കെയറിങ് ആണെന്ന് ചോദിക്കുന്ന അച്ചുവിനെയും ചിരിയോടെ അല്ലാതെ പ്രേക്ഷകർക്ക് കാണാൻ കഴിയില്ല.ബാലനും

ശിവനും തമ്പിയെക്കുറിച്ച് സംസാരിക്കുന്നതും പ്രൊമോയിൽ കാണാം.സാധാരണ മനുഷ്യനല്ലല്ലോ, നമ്മളെ തകർക്കണം എന്ന് കരുതി ശത്രു തൊട്ട് അരികിൽ വരുമ്പോൾ കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് അവസാനം കൈകാലിട്ടടിച്ചിട്ട് കാര്യമില്ല എന്ന് ബാലൻ ശിവനോട് പറയുന്നു. അതായത് ഇനി തമ്പിക്ക് നേരെ പ്രതികാരം ചെയ്യാൻ ഈ സഹോദരങ്ങൾ ഒരുങ്ങുന്നു എന്ന് പ്രതീക്ഷിക്കാം. പ്രൊമോ അവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന അപ്പുവിന്റെ വാക്കുകളാണ് സാന്ത്വനം പരമ്പരയുടെ പുതിയ സസ്പെൻസ്. തനിക്കുവേണ്ടി ഇനി അമരാവതി വീട്ടിൽ ഹരി കഷ്ടപ്പെടേണ്ട, തനിക്ക് വേണ്ടി ഇനി ഒന്നും സഹിക്കേണ്ട. നാളെത്തന്നെ നമുക്ക് സാന്ത്വനം വീട്ടിലേക്ക് പോകാമെന്ന് അപ്പു ഹരിയോട് പറയുന്നു. വളരെ ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് ഹരി. അതിനു മറുപടിയായി നാളെത്തന്നെ പോകുന്നോ എന്ന് ചോദിക്കുകയാണ് ഹരി.

sanbthwanam today episode
Rate this post