സാന്ത്വനത്തിൽ അടുത്ത പ്രണയം;സപ്പോട്ട് ആയി അഞ്ജലിയും.!! കണ്ണനെയും അച്ചുവിനെയും പ്രണയം കയ്യോടെ പിടിച്ച് ജയന്തി;|Santhwanam today episode

Santhwanam today episode: “തമ്മിൽ തൊമ്മൻ നമ്മുടെ ജയന്തി തന്നെയാണ്… ഇനി കുറച്ചു നാൾ ജയന്തിയെ കാണിക്കൂ… തമ്പിയുടെ കളികൾ കണ്ട് ഞങ്ങൾക്ക് മടുത്തു.. ” സാന്ത്വനം പ്രേക്ഷകരുടെ വക പുതിയ കമന്റാണിത്…കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനം ഇപ്പോൾ പുതിയ കഥാസന്ദർഭങ്ങളിലേക്ക് കടക്കുകയാണ്…ഉപരിപഠനത്തിനു വേണ്ടി സാന്ത്വനം വീടിനടുത്തേക്ക് മാറിനിൽക്കുകയാണ് അച്ചു. അതുകൊണ്ടുതന്നെ അച്ചുവും കണ്ണനും ഒരുമിക്കുന്ന രംഗങ്ങൾ ഇനി പരമ്പരയിൽ കൂടുതലുണ്ടാവും.

അച്ചുവിനെ ഇംപ്രസ് ചെയ്യാൻ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട് നമ്മുടെ കണ്ണൻ. എന്നാൽ ഇവരുടെ ഈ നർമ്മസംഭാഷണങ്ങളും മറ്റും കേട്ടുകൊണ്ടാണ്, കണ്ടുകൊണ്ടാണ് ജയന്തി ഇത്തവണ സാന്ത്വനത്തിലേക്ക് കടന്നുവരുന്നത്.. ഇത് ഒരു പുതിയ തീക്കുള്ള പുക ആയിരിക്കുമെന്നത് ഉറപ്പ്… ജയന്തി ഇതങ്ങോട്ട് ഒരു വിഷയമാക്കുക തന്നെ ചെയ്യും…എന്താണെങ്കിലും കുഴപ്പമില്ല, തമ്പിയെപ്പോലെ അത്രത്തോളം വെറുപ്പിക്കുന്ന ഒരാളല്ല, ഓവറല്ല ജയന്തി എന്നതാണ് സാന്ത്വനം പ്രേക്ഷകരുടെ ആശ്വാസം… അതേസമയം ഹരി

santhwanam

അമരാവതിയിൽ കുടുങ്ങിപ്പോയിരിക്കുകയാണ്…തമ്പിയും ഭാര്യയും വിചാരിക്കുന്നത് അമരാവതിയിലെ താമസവും ഉത്തരവാദിത്തങ്ങളുമെല്ലാം ഹരി ആസ്വദിച്ചുതുടങ്ങി എന്നാണ്.. എന്നാൽ പ്രേക്ഷകർക്കറിയാം അത് തെറ്റാണെന്ന്. ഇതെല്ലാം ഹരി അഭിനയിക്കുന്നതാണ്. ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഹരിയേട്ടൻ… എന്താണെങ്കിലും സാന്ത്വനം പരമ്പര വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം കൂടുതൽ

ഹൃദ്യമാകുന്നത് അഭിനേതാക്കളുടെ മികവാർന്ന പ്രകടനം കൂടി കൊണ്ടാണ്. കുടുംബപ്രേക്ഷകരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള രംഗങ്ങളാണ് സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്‌, ഗിരീഷ് നമ്പ്യാർ, രോഹിത്, അപ്സര, ഗിരിജ, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര.

santhwanam serial
Rate this post