തമ്പിയുടെ ശത്രു എന്നും ബാലൻ ;ജയന്തി ഏടത്തി പണികൾ തുടങ്ങി ;പൊട്ടിത്തെറിച്ച് ബാലൻ .!!|Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പരമ്പരയിലെ ഓരോ രംഗങ്ങളും ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറുള്ളത്. സാന്ത്വനം കുടുംബത്തിൽ നല്ലത് സംഭവിക്കുമ്പോൾ സന്തോഷിക്കുകയും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സങ്കടപ്പെടുകയും ചെയ്യുന്നവരാണ് പരമ്പരയുടെ പ്രേക്ഷകർ. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഈ സീരിയൽ. നടി ചിപ്പി രഞ്ജിത് നിർമിക്കുന്ന സ്വാന്തനം പരമ്പരയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹൈലൈറ്റാണ് കേന്ദ്രകഥാപാത്രങ്ങളായ ശിവനും

അഞ്ജലിയും തമ്മിലുള്ള പ്രണയം. വിവാഹത്തിനുമുൻപ് കലപില ആയിരുന്നെങ്കിലും വിവാഹത്തിനുശേഷം പതുക്കെപ്പതുക്കെ പ്രണയത്തിൻറെ ട്രാക്കിലേക്ക് കടക്കുകയായിരുന്നു ശിവനും അഞ്ജലിയും. ഇപ്പോൾ ശിവനെ പഠിപ്പിച്ച് വലിയ നിലയിൽ ആക്കാനുള്ള കഷ്ടപ്പാടിലാണ് അഞ്ജലി. പഠിത്തത്തിനിടയിലും ഇവരുടെ പ്രണയനിമിഷങ്ങൾക്ക് സൗന്ദര്യം കൂടുകയാണ്. ഇനി വരുന്ന എപ്പിസോഡുകളിൽ ശിവാഞ്ജലി പ്രണയം ഔന്നത്യത്തിലേക്ക് എത്തുകയാണ് എന്നാണ് പുതിയ പ്രോമോ

santhwanam today

വീഡിയോ പറയുന്നത്. “ഇതാകണം പ്രണയം, ഇതുതന്നെയാണ് ശിവാഞ്ജലി പ്രണയം” പുതിയ പ്രൊമോ വീഡിയോയിൽ ഇങ്ങനെ പറഞ്ഞുകേൾക്കുമ്പോൾ പ്രേക്ഷകപ്രതീക്ഷകൾ കൂടുകയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്ജലി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണ് ശിവാഞ്‌ജലിമാർക്കുള്ളത്. നടൻ സജിൻ ശിവനാകുമ്പോൾ അഞ്ജലിയായി എത്തുന്നത് ഗോപിക അനിലാണ്. ശിവാഞ്‌ജലിമാർക്കൊപ്പം ഇനി പ്രണയവിരുന്നൊരുക്കാൻ സാന്ത്വനത്തിൽ കണ്ണനും

അച്ചുവുമുണ്ട്. എന്നാൽ ഇതിന് തടസമാകുന്നത് ജയന്തിയാണ്. കണ്ണന്റെയും അച്ചുവിന്റെയും പ്രണയം മുളയിലേ നുള്ളാനുള്ള പരിപാടിയാണ് ജയന്തിയുടേത്. മാത്രമല്ല തമ്പിയുടെ അടുത്ത് ചെന്ന് ബാലനെ പറ്റി കുറ്റങ്ങൾ പറഞ്ഞുകൊടുക്കുന്നുമുണ്ട് ജയന്തി. ബാലൻറെ മനസ്സിൽ ഇപ്പോഴും തമ്പി ഒരു വില്ലൻ തന്നെ എന്ന് തമ്പിയെ ധരിപ്പിക്കുകയാണ് ജയന്തി. മാത്രമല്ല അപ്പുവിനോടും ജയന്തി ഇങ്ങനെ പറഞ്ഞുവെക്കുന്നുണ്ട്. എന്ത് കേട്ടാലും ആദ്യം അതേപോലെ വിഴുങ്ങുന്ന കൂട്ടത്തിലാണ് അപ്പു. ഇതിനെല്ലാമപ്പുറം വരാനിരിക്കുന്ന ശിവാഞ്ജലി പ്രണയരംഗങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

santhwanam today episode 5
Rate this post