കൃഷ്ണ സ്റ്റോഴ്സ് പൂട്ടിക്കാനുള്ള ഉദ്ദേശം മാത്രം തമ്പിക്ക് ;ചതി മനസിലാക്കാൻ വൈകി ബാലൻ.!!|santhwanam today episode

santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം.ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഒരു സാധാരണ കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും അതേപോലെതന്നെ പ്രേക്ഷകർക്കു മുമ്പിലേക്ക് അവതരിപ്പിക്കുന്ന സാന്ത്വനം റേറ്റിങ് ചാർട്ടിലും മുൻപന്തിയിലാണ്. ഒട്ടനവധി വിഷയങ്ങളാണ് സാന്ത്വനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ബാലന്റെയും ദേവിയുടെയും കഥ, വിവാഹത്തിനുമുമ്പ്

കലിപ്പനും കാന്താരിയും ആയിരിക്കുകയും ഇപ്പോഴിതാ പ്രണയകാലം ആസ്വദിക്കുകയും ചെയ്യുന്ന ശിവാഞ്‌ജലിമാർ, പ്രണയിച്ച് വിവാഹം കഴിക്കുകയും വിവാഹത്തിനുശേഷം കലപിലകൾ ആരംഭിക്കുകയും ചെയ്ത ഹരിയും അപ്പുവും, സാന്ത്വനം കുടുംബത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന അമരാവതിയിലെ തമ്പി, എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടായി കാണുവാൻ ആഗ്രഹിക്കുന്ന ജയന്തി, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്ന ഘട്ടത്തിൽ കണ്ണനും അച്ചുവും, അങ്ങനെ വിശേഷങ്ങൾ ഒട്ടേറെയാണ്

santhanam serial

സാന്ത്വനത്തിൽ. ബാലൻറെ പുതിയ കട സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന തമ്പി അതിനു പിന്നിൽ പല അരുതായ്മകളും ചെയ്തുവെച്ചിട്ടുണ്ട്. അതെല്ലാം പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയായിരുന്നു തമ്പി. എന്നാൽ ബാലൻ സത്യങ്ങൾ അറിയുകയാണ്. ബാലൻറെ കുടുംബത്തിൽ പൊട്ടിത്തെറി ഉണ്ടാക്കുക എന്നതാണ് തമ്പിയുടെ ലക്ഷ്യം. അമരാവതിയിലേക്ക് കുറച്ചുദിവസത്തേക്ക് താമസം മാറ്റിയിരുന്ന ഹരി തിരികെയെത്തി. കൃഷ്ണ സ്റ്റോഴ്സിലെത്തിയ ഹരിയെ ശിവനും ശത്രുവും ചേർന്ന് നന്നായി കളിയാക്കുന്നുണ്ട്.

കൊച്ചുമുതലാളി എന്ന പേരു വിളിച്ചാണ് ഹരിയെ ഇവർ കളിയാക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ ഒരുപിടി മികച്ച അഭിനേതാക്കളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. ബാലേട്ടൻ എന്ന കേന്ദ്രകഥാപാത്രത്തെ രാജീവ് പരമേശ്വരൻ അവതരിപ്പിക്കുമ്പോൾ ശിവാഞ്‌ജലിമാരാകുന്നത് സജിനും ഗോപികയുമാണ്. ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ, അപ്സര, രോഹിത്, സിന്ധു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി പരമ്പരയിൽ എത്തുന്നു.

santhwanam serial today
Rate this post