സാന്ത്വനത്തിൽ ഏട്ടനും ഏട്ടത്തിയും സങ്കടത്തിലാണ്.!! അനിയന്മാരോടു കൂടെയുള്ള ജീവിതം വെറുപ്പ് നൽകുന്നു.|Santhwanam today episode

Santhwanam today episode: സ്വന്തമായി ഒരു കുഞ്ഞില്ലാത്തതിൽ ഇപ്പോൾ സങ്കടപ്പെടുകയാണ് ബാലൻ. നാളെ തനിക്കും ദേവിക്കും ഒരു തളർച്ച ഉണ്ടായാൽ ആര് നോക്കും? ബാലൻ തന്റെ സങ്കടക്കടൽ ദേവിക്ക് മുൻപിൽ തുറന്നൊഴുക്കുകയാണ്. ഇപ്പോഴെങ്കിലും ബാലേട്ടന് തിരിച്ചറിവുണ്ടായല്ലോ എന്ന് പറഞ്ഞുപോകുന്നു സാന്ത്വനം പ്രേക്ഷകർ. മലയാളം ടെലിവിഷനിൽ റെക്കോർഡ് റേറ്റിംഗ് നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് ഈ പരമ്പരയുടെ നിർമ്മാതാവ്. സ്വന്തം അനുജന്മാർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച

ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. ഇപ്പോൾ തന്നോട് പറയാതെ അനിയന്മാർ ഒരു സുപ്രധാന കാര്യം ചെയ്തുവെച്ചതറിഞ്ഞ് ഈ ഏട്ടൻ ചങ്കുപൊട്ടി കരയുകയാണ്. താൻ അനാവശ്യമായി ഇടപെടും എന്ന് കരുതിയിട്ടാണോ അനിയന്മാർ ഇത് തന്നോട് മറച്ചുവെച്ചതെന്ന് ബാലൻ ചിന്തിക്കുന്നു. തുടക്കത്തിൽ അനിയന്മാരെ പിന്തുണച്ച് സംസാരിച്ചെങ്കിലും പിന്നീട് ദേവിയും ബാലൻറെ സങ്കടം ഏറ്റെടുക്കുകയാണ്. താൻ പൊന്നുപോലെ നോക്കിയ തന്റെ അനിയൻമാർ ഇങ്ങനെയൊന്ന് ചെയ്തുവെക്കുമെന്ന് ദേവി വിചാരിച്ചിട്ടേ ഇല്ല.

santhwanam episode

എന്നാൽ സത്യമറിയാതെയാണ് ബാലന്റെയും ദേവിയുടെയും ഈ സങ്കടമഴ. ബാലേട്ടന് സർപ്രൈസ് നൽകാൻ അനിയന്മാർ തീരുമാനിച്ചതാണ് ഇങ്ങനെയൊരു കെണിക്ക് വഴി തെളിച്ചത്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ, അപ്സര, ബിജേഷ്, രോഹിത്, ഗിരിജ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് സാന്ത്വനത്തിന് വേണ്ടി അണിനിരക്കുന്നത്.

തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. ആകാശദൂത്, വാനമ്പാടി എന്നീ ഹിറ്റ്‌ സീരിയലുകൾക്ക് ശേഷം സാന്ത്വനവുമായി തിരിച്ചെത്തിയ ചിപ്പിക്ക് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. പരമ്പരയിലെ ശിവാഞ്‌ജലി പ്രണയജോഡിക്ക് വലിയ ആരാധകവൃന്ദമാണുള്ളത്.

santhwanm kannan
Rate this post