സാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ.!! തമ്പി ആശുപത്രിയിൽ; ശിവാജ്ഞലിമാർ പഠിപ്പിന്റെ തിരക്കിൽ;|Santhwanam today episode
Santhwanam today episode: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാന്ത്വനം പരമ്പര കണ്ട് മനം മടുത്ത പ്രേക്ഷകർക്ക് ഇന്ന് അത്യുഗ്രൻ ചിരിക്കുള്ള വകുപ്പ് അണിയറപ്രവർത്തകർ നൽകിയിരിക്കുകയാണ്. പ്രോമോ വീഡിയോ കണ്ട് ചിരി അടക്കാൻ പറ്റുന്നില്ല. വീഡിയോയുടെ കമന്റ് ബോക്സിലും പ്രേക്ഷകർ അത്യാഹ്ലാദത്തോടെ സന്തോഷം വാരിവിതറുകയാണ്. അങ്ങനെ ഇതാ സാന്ത്വനത്തിലെ വൻമരം, അതായത് സാക്ഷാൽ അമരാവതിയിലെ
തമ്പി കടപുഴകി വീണിരിക്കുകയാണ്. തമ്പി എന്ന വൻമരം ഇനിയില്ല. എന്താണെങ്കിലും അമരാവതി വീട്ടിലേക്ക് നടന്നുകയറിയ തമ്പി അടിതെറ്റി താഴെവീണു, ഉടനടി ആശുപത്രിയിലായി. അംബികയാണ് ഈ വിവരം ഹരിയെ വിളിച്ചറിയിക്കുന്നത്. കേട്ട മാത്രയിൽ ഹരിയേട്ടന്റെ മുഖത്ത് സന്തോഷം അലതല്ലുകയായിരുന്നു. എന്നാൽ അത് മറച്ചുവെച്ചുകൊണ്ട് തന്നെ ഡാഡിയുടെ വിവരങ്ങൾ അന്വേഷിക്കുന്ന
ഹരിയുടെ ഒരു സീൻ ഉണ്ട്. അത് റിപ്പീറ്റടിച്ചു കണ്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ സാന്ത്വനം പ്രേക്ഷകർ. ഹരിയേട്ടനെക്കാളും സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കാണ് എന്നാണ് ഇപ്പോൾ സാന്ത്വനം ആരാധകർ പറഞ്ഞുവെക്കുന്നത്. എന്താണെങ്കിലും തമ്പിയുടെ ഈ വീഴ്ച, അത് ഒരു ഒന്നൊന്നര വീഴ്ചയായിപ്പോയി എന്ന് പ്രേക്ഷകർ പറഞ്ഞുചിരിക്കുകയാണ്. അതോടൊപ്പം തന്നെ സാന്ത്വനം വീട്ടിൽ മറ്റൊരു അടിപൊളി രംഗം കൂടി നടക്കുന്നുണ്ട്. കുത്തിയിരുന്നുപഠിക്കുന്നതിനിടയിൽ നമ്മുടെ ശിവേട്ടൻ ഒന്ന് ഉറങ്ങിപ്പോയി. അഞ്ജു
ടീച്ചർ ക്ഷമിച്ചു കൊടുക്കുമെന്ന് തോന്നുന്നുണ്ടോ? നല്ല ഒരു കിറുക്ക് ശിവേട്ടന് കിട്ടിയിട്ടുണ്ട്. ഇനി ഇങ്ങനെ പഠിക്കുന്ന സമയത്ത് ഉറക്കം തൂങ്ങിയാൽ ഒരു ചൂരൽ വാങ്ങിച്ച് കയ്യിൽ വെക്കുമെന്നും അഞ്ജുവിൻറെ വക ഭീഷണിയുണ്ട്. ഇവരുടെ ഏറെ രസകരമായ പ്രണയരംഗങ്ങളാണ് ഇനിയും വരാനിരിക്കുന്നത്. ടീച്ചറും വിദ്യാർഥിയുമായുളള ശിവാഞ്‌ജലി രംഗങ്ങൾ കാണാൻ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. മാത്രമല്ല ഇപ്പോൾ അഞ്ജു ശിവനെ നിങ്ങൾ എന്നൊക്കെയുള്ളത് മാറ്റി നീ എന്നൊക്കെയാണ് വിളിച്ചുതുടങ്ങിയിരിക്കുന്നത്.