ഹരി ഇത്രയും സന്തോഷിച്ച ദിനങ്ങൾ ഉണ്ടായിട്ടില്ല.!! ദൈവം ഇപ്പോൾ അപ്പപ്പോൾ തന്നെ പണി കൊടുക്കും;|santhwanam today episode

santhwanam today episode: ഈ സന്തോഷം ഹരി എങ്ങനെ പ്രകടിപ്പിക്കാതിരിക്കും? അമ്മായിയച്ഛൻ അടിതെറ്റിവീണതിലെ സന്തോഷം ഇവിടെ ആഘോഷമാക്കുകയാണ് ഹരി. ഉറക്കത്തിൽ പോലും ഹരിയേട്ടൻ വളരെ ഹാപ്പിയാണ്. മയക്കത്തിനിടയിലും ചിരിയോട് ചിരിയാണ് കക്ഷി. ഹരിയുടെ സ്വപ്നം കണ്ടെന്ന പോലുള്ള ഈ ചിരി കണ്ടിട്ട് അപ്പുവിന് ഒന്നുമേ മനസിലാകുന്നില്ല. ഡാഡിയുടെ വീഴ്ചയുടെ കഥ അറിയാത്തത് കൊണ്ട് ഹരിയുടെ ചിരിക്ക്

പിന്നിലെ സംഭവവും അപ്പുവിന് പിടികിട്ടുന്നില്ല. അമരാവതിയിലെ കാഴ്ചകളും അത്യന്തം രസകരം തന്നെ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ തമ്പിക്ക് അംബികയുടെ വക സ്പെഷ്യൽ ഡോസ് മരുന്ന് വേറെ പോകുന്നുണ്ട്. പണ്ടൊക്കെ നമ്മൾ ചെയ്യുന്നതിന്റെ മറുപണി ദൈവം തരുന്നത് വളരെ താമസിച്ചായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല കഥ. നമ്മൾ ചെയ്യുന്നതിന്റെ ഫലം അപ്പോൾ തന്നെ

അനുഭവിക്കേണ്ട അവസ്ഥയാണ്. ഭാര്യയുടെ വായിൽ നിന്നും ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ തമ്പി സാറിന്റെ മുഖഭാവം ഒന്ന് കാണണം, എന്റെ പൊന്നോ എന്താ ഒരു എക്സ്പ്രഷൻ!!! “അല്ലെങ്കിലും ഈ മരുമക്കൾ ആണുങ്ങൾക്ക് അമ്മായിയച്ഛൻമാരോടുള്ള ബഹുമാനം വളരെ കുറവാണ്” ഈ കമന്റ് പാസാക്കിയിരിക്കുന്നത് അഞ്ജുവാണ്. ശിവനെ പഠിപ്പിക്കാനുള്ള ഉദ്യമം ഏറ്റെടുത്തിട്ടുള്ള അഞ്ജു ഇടയ്ക്കിടക്ക് ഇങ്ങനെയുള്ള ലൈഫ് വിഷയങ്ങളിലും ക്‌ളാസ് കൊടുക്കുന്നുണ്ട്. കണ്ണനെ കൊണ്ട് വീട്ടിലെ

കൃഷിപ്പണി ചെയ്യിക്കുകയാണ് ബാലൻ. കണ്ണനെക്കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടാകട്ടെ എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ഇതിനിടയിൽ ബാലപീഡനത്തിന് ബാലേട്ടനെ പോലീസ് കൊണ്ടുപോകുമോ എന്ന് ഒരു ഫൺ കമന്റ് കണ്ണൻ പാസാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ കണ്ണന്റെ വായിൽ നിന്ന് വരുന്ന ഇത്തരം വാക്കുകൾ പിന്നീട് യാഥാർഥ്യങ്ങളായി വന്നുഭവിക്കാറാണ് പതിവ്. ഇതിപ്പോൾ പ്രേക്ഷകരെ പോലും പേടിപ്പിക്കുന്ന രീതിയിലാണ് കണ്ണന്റെ പുതിയ കമന്റ്