സാന്ത്വനത്തിൽ ഇനി സങ്കടത്തിന്റെ നാളുകൾ .!! തമ്പിയെ ശുശ്രൂഷിക്കാൻ ഹരി അമരാവതിയിൽ അമ്മായിയച്ഛനും മരുമകനും ഒന്നാവുമോ ?|Santhwanam today episode

Santhwanam today episode: പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനം നാല് സഹോദരങ്ങളുടെ സ്നേഹവും ഐക്യവും പറഞ്ഞുവെക്കുന്ന കഥയുമായാണ് മുന്നേറുന്നത്. ഇപ്പോൾ ശിവാഞ്ജലി പ്രണയനിമിഷങ്ങളാൽ മനോഹരമായിരിക്കുകയാണ് സാന്ത്വനം. ശിവനും അഞ്ജലിയുമായുള്ള പ്രണയനിമിഷങ്ങൾ തുടർച്ചയായി എപ്പിസോഡുകളിൽ വരുന്നുണ്ട്. ശിവനെ പഠിപ്പിക്കാനുള്ള അഞ്ജലിയുടെ ശ്രമവും പഠിക്കാതിരിക്കാനുള്ള ശിവന്റെ അടവുകളുമെല്ലാം സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോൾ തമ്പിയ്ക്ക്

അപകടം പറ്റിയതും അതോർത്തു സന്തോഷിച്ചുനടക്കുന്ന ഹരിയുടെ അഭിനയവും കയ്യോടെ പിടിച്ചു നമ്മുടെ അപ്പു. ഈ വിഷയത്തിൽ അപ്പുവിന്റെ സംസാരം കഴിഞ്ഞ എപ്പിസോഡുകളിലെ രസക്കാഴ്‌ച്ചയായിരുന്നു. ഇപ്പോഴിതാ ശിവനും അഞ്‌ജലിക്കുമിടയിൽ പുതിയൊരു കഥാപാത്രം എത്തിയിരിക്കുകയാണ്. മായ വി എസ് എന്ന ശിവന്റെ കൂട്ടുകാരി എഴുതിയ ഔട്ടോഗ്രാഫ് അഞ്ജലിയുടെ കയ്യിൽ കിട്ടുകയാണ്. ഇനിയാണ് ശിവാഞ്ജലി യുദ്ധം… അഞ്ജലിയുടെ ദേഷ്യം ശിവൻ കാണാൻ പോകുന്നേ

ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. കാലം മാറും കോലം മാറും, നീ എന്നെ മറന്നാലും ഞാൻ മറക്കില്ല നിന്നെ എന്നാണ് ശിവന്റെ കൂട്ടുകാരി മായ വി എസ് ഓട്ടോഗ്രാഫിൽ എഴുതിക്കൊടുത്തത്… ഇതുവായിക്കുന്നതോടെയാണ് അഞ്ജലിയുടെ മുഖത്ത് സന്തോഷം മാറി കലിപ്പായത്. ഇനി അഞ്ജലിയും ശിവനുമായൊരു കലഹത്തിലേക്ക് ഈ ഓട്ടോഗ്രാഫ് വഴി ഒരുക്കുമോ എന്നാണ് സ്വാന്തനം ആരാധകർ ചോദിച്ചുപോകുന്നത്. കലഹം നിറഞ്ഞ പ്രണയനിമിഷങ്ങളാവും ഇനി ശിവന്റെയും അഞ്ജലിയുടെയും

ജീവിതത്തിലുണ്ടാകുക എന്നുള്ളത് വരും ദിവസങ്ങളിലെ എപ്പിസോഡുകളിൽ നിന്നും മനസിലാക്കേണ്ട കാര്യമാണ്. ഒരു വശത്ത് അഞ്ജുവും ശിവനുമായി മായയുടെ പേരിൽ പ്രശ്നം ആരംഭിക്കുമ്പോൾ മറുവശത്ത് ഹരിയും അപ്പുവും തമ്പിയുടെ പേരിൽ കലഹിക്കുകയാണ്. തമ്പിയുടെ അസുഖവിവരം അന്വേഷിക്കാൻ അപ്പുവിനൊപ്പം പോയ ഹരി ഇപ്പോൾ അവിടെ പെട്ട അവസ്ഥയിലാണ്. തമ്പിയുടെയും അപ്പുവിന്റെയും ഇടയിൽ പെട്ട് ഹരി ഒരു വഴിക്ക് ആവുമോ എന്നുള്ളതും ഇനി വരാൻ പോകുന്ന കാഴ്ചകളാണ്. എന്തായാലും മായയെ തേടിയുള്ള അഞ്ജലിയുടെ അന്വേഷണം കാണാൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്…