തമ്പിയെ സ്നേഹംകൊണ്ട് പൊതിഞ്ഞ് ഹരി.!! ശിവനെ തിരഞ്ഞ് ബാലേട്ടൻ ; ശിവാജ്ഞലിമാരുടെ കള്ളത്തരം പിടിക്കപെടുമോ ? |Santhwanam today episode

Santhwanam today episode: മലയാളികൾ ഹൃദയത്തോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി ആർ പി റൈറ്റിൽ മുന്നിൽ നിൽക്കുന്ന പരമ്പര കൂടിയാണ് ഇത്.പരമ്പരയിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് . സജിനും ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശിവാഞ്ചലി പ്രണയം തന്നെയാണ് പരമ്പരയുടെ ഇതിവൃത്തവും. പരമ്പരയുടെ സംവിധാനം ആദിത്യനാണ്.ജെ പള്ളശ്ശേരി ആണ് തിരക്കഥ നിർവഹിക്കുന്നത്.

ഗിരീഷ് നമ്പ്യാർ, രാജീവ് പരമേശ്വരൻ, രക്ഷാ രാജ്,ചിപ്പി, അച്ചു സുഗന്ധ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുദിനം കഥ മറ്റു സന്ദർഭങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചില നർമ്മരംഗങ്ങളും സന്തോഷം നിറഞ്ഞ സാന്ത്വനം വീടും ആണ് പ്രേക്ഷകരെ ഈ പരമ്പരയോട് കൂടുതൽ അടുപ്പിക്കുന്നത്. നമ്പറിലെ കഥാപാത്രമായ അപർണയുടെ അച്ഛനാണ് തമ്പി. ഇദ്ദേഹം സാന്ത്വനം കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കി തിരിച്ചു വരുമ്പോൾ അമിതമായി മദ്യപിച്ച് വീഴുകയും കാല്

santhwanam balettan

ഒടിയുകയും ചെയ്യുന്നു.ഈ കാര്യം ഹരിയോട് അപർണയുടെ അമ്മ വിളിച്ചുപറയുന്നു. ഇത് കേട്ട് ഹരി വളരെയധികം സന്തോഷിക്കുന്നു. തുടർന്ന് അപർണയെയും കൂട്ടി ഹരി തമ്പിയുടെ വീട്ടിലെത്തുന്നു. തുടർന്ന് തമ്പിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഹരിയാണ്. അങ്ങനെ തമ്പിക്ക് പ്രിയപ്പെട്ട മരുമകനായി ഹരി മാറുന്ന കാഴ്ചയാണ് പരമ്പരയിൽ കാണുന്നത്. അതോടൊപ്പം തന്നെ ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയ രംഗങ്ങളും സാന്ത്വനം പരമ്പരയ്ക്ക് ആരാധകരുടെ എണ്ണം കൂട്ടുന്നു. ശിവൻ

പഠിക്കാൻ തീരുമാനിക്കുന്നതും അഞ്ജലി ശിവനെ പഠിപ്പിക്കുന്നത് ആണ് കുറച്ചു ദിവസമായുള്ള സാന്ത്വനം പരമ്പരയിലെ കാഴ്ച. കുടുംബത്തിലെ മറ്റാരും അറിയാതെയാണ് ശിവന്റെ പഠനം. പലകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്ന് ശിവൻ പഠിക്കുന്നു. കൂടാതെ അഞ്ജലിയുടെ മാറ്റത്തിലുള്ള വ്യത്യാസം സാന്ത്വനം കുടുംബാംഗങ്ങളിൽ സംശയം സൃഷ്ടിക്കുന്നുണ്ട്. ശ്രീദേവിയിലും ബാലനിലും സംശയത്തിനിടയാക്കുന്നതിന് ഇത് കാരണമാകുന്നു. പരമ്പര എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിയാൻ പ്രേക്ഷകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

santhwanam sivan 3
Rate this post