ഒരു വശത്ത് ശിവാജ്ഞലി പ്രണയം മറുവശത്ത് അപ്പുവും ഹരിയും ; ഇതൊന്നും തമ്പി അറിയണ്ടാന്ന് ആരാധകർ.| Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര ഏറെ ശുദ്ധമായ ഒരു കുടുംബകഥയാണ് പറയുന്നത്. അനുജന്മാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ബാലേട്ടന്റെയും ദേവിയുടെയും കഥയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. പഠിക്കാൻ കഴിവുണ്ടായിട്ടും പത്താം ക്‌ളാസിൽ പഠനം നിർത്തുകയായിരുന്നു ശിവൻ. എന്നാലിപ്പോൾ ശിവനെ പഠിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അഞ്ജലി. ആരും അറിയാതെ ശിവേട്ടനെ പഠിപ്പിച്ചെടുക്കാൻ അഞ്ജു

തീരുമാനിച്ചുകഴിഞ്ഞു. പഠിക്കാനുള്ള പുസ്തകം വാങ്ങിക്കഴിഞ്ഞു, ആരും അറിയാതെ അത് സാന്ത്വനം വീട്ടിലെത്തിക്കാൻ അഞ്ജു വലിയ പാടുപെട്ടു. അഞ്ജുവിന്റെ പുതിയ പരിപാടികൾ കണ്ടിട്ട് അപ്പുവിന് വലിയ സംശയമുണ്ട്. മാത്രമല്ല അഞ്ജുവിന്റെയും ശിവന്റെയും ഓരോ രീതികൾ കണ്ടിട്ട് കണ്ണനും സി ഐ ഡി പണിയുമായി പിന്നാലെ കൂടിയിട്ടുണ്ട്. ആദ്യമൊന്നും പഠിക്കാൻ തയ്യാറാകാതിരുന്ന ശിവനെ ഈ തീരുമാനത്തിലെത്തിക്കാൻ അഞ്ജു വല്ലാതെ കഷ്ടപ്പെട്ടിരുന്നു. ശിവന്റെ ടീച്ചറാണ് ഇപ്പോൾ അഞ്ജു. ഈ

ടീച്ചർ അൽപ്പം കണിശക്കാരിയാണ്. പഠിച്ചില്ലെങ്കിൽ ചിലപ്പോൾ തല്ലും കിട്ടും? എന്റെ പൊന്നോ, നമ്മുടെ ശിവേട്ടനെ ഈ അഞ്ജലി ടീച്ചർ ശിക്ഷകൾ കൊടുത്ത് ഒരു പരിവമാക്കുമോ? ശിവാജ്ഞലി ഗ്രൂപ്പുകളിൽ ഇപ്പോൾ ഇതാണ് ചർച്ച. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ് ശിവേട്ടന്റെ തുടർപഠനം. എന്നാലും ശിവേട്ടൻ ഒരു നാണക്കാരൻ തന്നെയാണ്. താൻ പഠിക്കാൻ പോകുന്നു എന്ന് വേറെ ആരെങ്കിലും അറിഞ്ഞാലോ എന്ന ചമ്മൽ നന്നായി തന്നെയുണ്ട് ശിവേട്ടനിൽ. സജിൻ

ആണ് സാന്ത്വനത്തിൽ ശിവൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലിയാകുന്നത് ഗോപിക അനിലാണ്. രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, രാജീവ് പരമേശ്വർ, അപ്സര ആൽബി, ഗിരിജ, മഞ്ജുഷ, അച്ചു, രോഹിത് തുടങ്ങിയ താരങ്ങളും സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.