അഞ്ജുവിനെ കൈയോടെപിടിച്ച് അപ്പു.!! ശിവാജ്ഞലിമാരുടെ ഈ കള്ളത്തരം പൊളിയുമോ ?ശിവേട്ടൻ പഠിപ്പ് തുടരുമോ? |Santhwanam today episode

Santhwanam today episode: ഇങ്ങനെയും ഉണ്ടോ ഒരു പഠിത്തം? ഇതിപ്പോൾ ആരാണ് പഠിക്കുന്നത്? ശിവനോ അതോ അഞ്ജുവോ? സാന്ത്വനം വീട് ഇപ്പോൾ ഒരു ട്യൂഷൻ സെന്റർ പോലെ ആയിട്ടുണ്ട്. ശിവനെ പഠിപ്പിക്കാനുള്ള വൻ ശ്രമത്തിലാണ് അഞ്ജു. ഉറക്കമൊക്കെ മാറ്റിവെച്ച് ശിവനുവേണ്ടി അഞ്ജുവും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പല കോമഡി രംഗങ്ങളും ഇപ്പോൾ സാന്ത്വനം വീട്ടിൽ അരങ്ങേറുന്നുമുണ്ട്. ഇതിനിടെ ഹരിക്ക് പണം കടം കിട്ടാനുള്ള സാധ്യത കുറയുന്നതായും പുതിയ പ്രൊമോ വീഡിയോയിൽ

കാണിക്കുന്നുണ്ട്. അനിയന്മാർക്ക് വേണ്ടി എല്ലാം മാറ്റിവെച്ച് ഒടുവിൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുതെന്ന് ബാലേട്ടനോട് ലക്ഷ്മിയമ്മ പറയുന്നു. അനിയന്മാർ പുതിയ കട വാങ്ങുന്ന കാര്യം അറിയുന്നതോടെ ബാലേട്ടന്റെ ചങ്ക് തകരും. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് ഈ സീരിയൽ. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗിരിജ, ദിവ്യ, ബിജേഷ് അവനൂർ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പിയാർ, രക്ഷാ

santhwanam amma

രാജ്, അപ്സര, മഞ്ജുഷ, അച്ചു തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു.തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ സുചിതയാണ് കേന്ദ്രകഥാപാത്രമാകുന്നത്.ആ കഥാപാത്രം മലയാളത്തിൽ ചിപ്പി ആണ് കൈകാര്യം ചെയ്യുന്നത്. അനിയന്മാർക്ക് മാത്രം വേണ്ടി ജീവിക്കുന്ന ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം

പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഏറെ വ്യക്തമായി വരച്ചുകാട്ടുകയാണ് സാന്ത്വനം. ഒട്ടേറെ ആരാധകരാണ് ഈ സീരിയലിനുള്ളത്. യുവാക്കളെ പോലും ടെലിവിഷന് മുൻപിൽ പിടിച്ചിരുത്തുന്ന പ്രത്യേക വിശേഷണവും സാന്ത്വനത്തിന് സ്വന്തം. വാനമ്പാടി എന്ന സീരിയലിന് ശേഷം ചിപ്പിയും സംഘവും പ്രേക്ഷകർക്ക് മുൻപിലെത്തുന്ന പരമ്പര സാന്ത്വനത്തിന് വൻ പ്രേക്ഷകസ്വീകാര്യതയാണുള്ളത്.

santhwanam sivan and kannan
Rate this post