ദേവിയെ വാക്കുകൾ കൊണ്ട് നോവിച്ച് തമ്പി.!! സാന്ത്വനം കുടുംബത്തിലെ വില്ലനായി തമ്പി |Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഒട്ടനവധി ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഓരോ ദിവസം കഴിയുംതോറും കഥാഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഹരിയും അപ്പുവും തമ്മിൽ വഴക്കിട്ട് വേർപിരിഞ്ഞുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു വഴിത്തിരിവ് കൂടി സംഭവിക്കുകയാണ്. അപ്പു വീണ്ടും ഗർഭിണിയായിരിക്കുന്നു. ഇതോടുകൂടിയാണ് കഥയിൽ പുതിയ ചലനങ്ങൾ ഉണ്ടായിരിക്കുന്നത്. അപ്പുവിനെ

കാണാനെത്തുന്ന ഹരിയെ തമ്പി വിലക്കുന്നു. മാത്രമല്ല ദേവിയേയും വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയാണ് തമ്പി. കുത്തുവാക്കുകൾ ഓരോന്നോരോന്നായി തമ്പി ദേവിക്കരികിൽ പ്രയോഗിക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദേവി അപ്പുവിനെ ഇനി കാണരുതെന്നാണ് തമ്പി പറയുന്നത്. അപ്പുവിന് പോലും ദേവിയെ കാണാൻ ആഗ്രഹമില്ല, കഴിഞ്ഞതവണ സംഭവിച്ചതുപോലെ വീണ്ടും കുഞ്ഞിനെ നഷ്ടപ്പെടുമോ എന്ന ടെൻഷൻ എല്ലാവർക്കുമുണ്ട് എന്ന് തമ്പി ദേവിയെ അറിയിക്കുന്നു. ഇത്

കേട്ടതോടെ തീർത്ത സങ്കടത്തിലും നിരാശയിലുമാണ് ദേവി. മാത്രമല്ല അപ്പുവിനെ കാണാൻ തമ്പി സമ്മതിക്കാതിരുന്നതിന്റെ വിഷമത്തിലാണ് ഇപ്പോൾ ഹരി. ഈ വിഷമം അറിയുന്നതോടെ ശിവൻ കുതിച്ചുപായുകയാണ് അമരാവതിയിലേക്ക്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ സാന്ത്വനത്തിലെ ബാലേട്ടനായി എത്തുമ്പോൾ ദേവിയാകുന്നത് ചിപ്പി തന്നെയാണ്. ഗോപിക അനിൽ, സജിൻ, അച്ചു, മഞ്ജുഷ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, ബിജേഷ്, അപ്സര, ഗിരിജ, സിന്ധു

വർമ്മ, രോഹിത് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ശിവാഞ്‌ജലി എന്ന പെയർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ഓളം സൃഷ്ടിച്ചിട്ടുണ്ട്. യുവാക്കളെ പോലും സാന്ത്വനം പ്രേക്ഷകരാക്കി മാറ്റിയത് ശിവാഞ്‌ജലി ഫാൻസ്‌ പവറാണ്. എന്തായാലും പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ

Rate this post