തമ്പിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അപ്പു അപ്പു തിരികെ സാന്ത്വനത്തിലേക്ക്.!! സാന്ത്വനം കുടുംബം സന്തോഷത്തിലാണ്|santhwanam today episode
santhwanam today episode: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സീരിയല്‍ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിപ്പെടുകയും റേറ്റിംഗില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. സാധാരണക്കാര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്ന രീതിയിലാണ് സീരിയല്‍ കഥ പറയുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിലൂടെയാണ്
ഇവരെ അറിയപ്പെടുന്ന്ത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ്. അപ്പു അമ്മയാണെന്ന വിവരം വൈകിയാണെങ്കിലും സാന്ത്വനം കുടുംബത്തെ അറിയിച്ചത് അപ്പുവിന്റെ അമ്മയാണ്. തമ്പിയുടെ വാക്കിനെ മറികടന്നാണ് ഈ വിവരം ദേവിയെ വിളിച്ച് അറിയിച്ചത്. ഈ വാര്‍ത്ത സാന്ത്വനം കുടുംബത്തിന് എത്രമാത്രം സന്തോഷം
നല്‍കുന്നതാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. അപ്പു ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ ഉടനെ തന്നെ അവളെ കാണാനായി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഹരിയെ തമ്പി അതിന് സമ്മതിക്കുന്നില്ല. വിഷമത്തോടെ തിരിച്ചുപോയ ഹരി ബാലേട്ടനും ശിവനുമൊപ്പം തിരിച്ചു ആശുപത്രിയിലേക്ക് വരുന്നു. അപ്പോഴും വിലങ്ങു തടിയായി തമ്പി നില്‍ക്കുന്നു എന്നാല്‍ അതെല്ലാം തട്ടിമാറ്റി ഹരി അപ്പുവിനെ കാണാന്‍ എത്തുന്നു. അപ്പുവിനെ വീട്ടിലേക്ക് വിളിക്കുന്നു. ആദ്യം മറുപടിയൊന്നു
പറഞ്ഞില്ലെങ്കിലും അപ്പുവിനെ കാണാന്‍ വന്ന ഹരിയെ തമ്പി തടഞ്ഞ വിവരമറിഞ്ഞപ്പോള്‍ അവരോടൊപ്പം പോകാന്‍ അപ്പു സമ്മതിച്ചു. എന്നാല്‍ ഡോക്ടറെ കണ്ട ശേഷം അപ്പുവിനെ ഞങ്ങള്‍ തന്നെ അവിടെ കൊണ്ടു വിടാമെന്ന് അപ്പുവിന്റെ മമ്മി പറയുന്നു. ഹരിയോട് പിണങ്ങി വീട്ടില്‍ നില്‍ക്കാന്‍ പോയ അപ്പു സാന്ത്വനത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. അപ്പുവിന്റെ വരവിനായുളള കാത്തിരിപ്പിലാണ് സാന്ത്വനം. ഹരി വരാതെ പോകില്ലെന്ന വാശിയിലായിരുന്നു അപ്പു. കിട്ടിയ അവസരം മുതലെടുത്ത് തമ്പി ഓരോ അടവുകള്‍ പറഞ്ഞ് മകളെ പിടിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമ്പിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് തിരികെ എത്തിയിരിക്കുകയാണ് അപ്പു.