അമരാവദിയിൽ അപ്പു ബോധരഹിത ആയി വീണു.!!അപ്പുവിന് എന്തു സംഭവിച്ചു|santhwanam today episode

santhwanam today episode: ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കഴിഞ്ഞ ഒരു വർഷക്കാലമായി ടി ആർ പി റേറ്റുകളിൽ മുൻപന്തിയിലാണ് സാന്ത്വനം.ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം നെഞ്ചോടു ചേർക്കുന്നു . പരമ്പരയിലെ ശിവൻ അഞ്ജലി ദമ്പതിമാർക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. സജിനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയാണ് അഞ്ജലയായി എന്ന കഥാപാത്രമായി വേഷമിടുന്നത്. ഗിരീഷ് നമ്പ്യാരാണ് ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം രക്ഷാരാജ് അപർണ എന്ന

കഥാപാത്രമായി എത്തുന്നു. ഹരിയും അപ്പുവും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും പ്രണയവും, വിവാഹവും വളരെ ആകാംഷ നിറച്ച ഏപ്പിസോഡുകൾ ആയിരുന്നു. എന്നാൽ അതേസമയം ഇഷ്ടമില്ലാതെ സാഹചര്യം കൊണ്ട് വിവാഹം കഴിച്ചവരാണ് ശിവനും അഞ്ജലിയും.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം കുടുംബം ചെറിയ ചില പരിഭവങ്ങളും പിണക്കങ്ങളുമായാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. ഹരിയും അപ്പുവും തമ്മിലുള്ള പിണക്കങ്ങൾ തന്നെയാണ് ഇതിന് കാരണം. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വേണ്ടി സാന്ത്വനം കുടുംബത്തിലെ എല്ലാ അംഗങ്ങളും വളരെയധികം പരിശ്രമിക്കുന്നുണ്ട്. കുറച്ച്

ദിവസങ്ങൾക്ക് മുൻപ് അഞ്ജലിയും ശിവനും ചേർന്ന് അപ്പുവിനെ കാണാൻ അമരാവതിയിൽ എത്തിയിരുന്നു. അപ്പുവിനെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോൾ വഴിത്തിരിവിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹരി തന്നെയാണ് അപ്പുവിനെ പല കാരണങ്ങളാൽ വീട്ടിൽ നിന്നും ഇറക്കിവിടുന്നത്. ഇതിന് കാരണമായത് അപ്പുവിന്റെ അച്ഛൻ തമ്പി തന്നെയാണ്. പരസ്പ്പരം പിണക്കങ്ങളും വാശിയും എല്ലം ഉണ്ടങ്കിലും വളരെ സ്നേഹത്തിൽ ആണ് അപ്പുവും, ഹരിയും. തന്നെ സന്ത്വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഹരി എത്തും എന്ന പ്രതീക്ഷയിൽ തന്നെ ആണ്

അപ്പു. എന്നാൽ വീട്ടിൽ നിന്നും ഇറക്കിവിട്ട അപ്പുവിനെ എങ്ങനെ വിളിക്കും എന്ന ചിന്തയിൽ ആണ് ഹരി. ഏട്ടൻ ബാലകൃഷ്ണനും,ഏടത്തി ദേവിയും ഇരുവരുടേയും പ്രശ്നം എങ്ങനെ ഒത്തു തീർപ്പാക്കും എന്ന വിഷമത്തിലാണ്.തമ്പി ആഗ്രഹിക്കുന്ന പോലെ തന്നെ തങ്ങളുടെ കുടുംബം തകർന്നു തുടങ്ങി എന്ന് പറഞ് ബാലകൃഷ്ണൻ വിഷമിക്കുന്നു. എന്നാൽ അങ്ങനെ അത് പെട്ടന്ന് സാധിക്കില്ല എന്ന് പറഞ്ഞ് അഞ്ചു സമാധാനിപ്പിക്കുന്നു.അതേ സമയം അമരാവദിയിൽ അപ്പു ബോധരഹിത ആയി വീഴുകയും ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും ചെയ്യുന്നു. ഹരി എല്ലാ വിഷമങ്ങളിൽ നിന്നും ഒളിച്ചോടാൻ മദ്യത്തിൽ അഭയം തേടുന്നു. കടയിലെ ജോലിക്കാരനായ ശത്രുവിനോപ്പം മദ്യം കുടിച്ച് പരിസരം മറക്കുന്ന ഹരിയും ആണ് അടുത്ത എപ്പിസോഡിൽ ഉള്ളത്. അപ്പുവിന് എന്തു സംഭവിക്കും? ഹരിയുടെ ഈ പോക്ക് എങ്ങോട്ട്? ആകാംഷയിൽ പ്രേക്ഷകർ.