സാന്ത്വനം കുടുംബത്തിൽ വീണ്ടും സന്തോഷം നിറയുന്നു.!!അപ്പുവിനെ വിളിക്കാൻ ഒരുങ്ങി ഹരി |Santhwanam today episode

Santhwanam today episode: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. ശിവനും അഞ്ജലിയും ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇരുവരുടെയും വിവാഹവും ശേഷമുള്ള പ്രണയത്തിലൂടെയുമാണ് പരമ്പര കടന്നു പോകുന്നത്. കുറെ നാൾ അപ്പുവും അച്ഛൻ തമ്പിയും പിരിഞ്ഞു നിൽക്കുന്നു. ഇതിൽ അപ്പുവിന് വളരെയധികം വിഷമം ഉണ്ടായിരുന്നു. സാന്ത്വനം കുടുംബത്തെ എങ്ങനെയെങ്കിലും തകർക്കണം എന്ന ചിന്ത മാത്രമായിരുന്നു തമ്പിയുടെ ഉള്ളിൽ. എന്നാൽ അപ്പു ഗർഭിണിയായതോടെ തമ്പിക്ക്

അവളോടുള്ള വെറുപ്പ് മാറുകയും മകളെയും മരുമകനായ ഹരിയേയും അംഗീകരിക്കുകയും ചെയ്യുന്നു. ശിവനും അഞ്ജലിയും തമ്മിലുള്ള വിവാഹം തികച്ചും യാദൃശ്ചികമായിരുന്നു അതുകൊണ്ടുതന്നെ തുടക്കത്തിൽ എല്ലാം ഇരുവരുടെയും ജീവിതത്തിൽ വളരെയധികം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. അപ്പു ആദ്യതവണ ഗർഭിണിയാവുകയും ആ കുഞ്ഞ് പിന്നീട് ഇല്ലാതാവുകയും ചെയ്യുന്നു. ഇപ്പോഴിതാ പരമ്പരയിൽ മറ്റൊരു സന്തോഷം മുഹൂർത്തമാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം അപ്പു

ബോധരഹിതയായി വീഴുന്നതും ആശുപത്രിയിൽ എത്തുന്നതുമായിരുന്നു പരമ്പരയിൽ. എന്നാൽ ഇപ്പോൾ അപ്പു വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വാർത്തയാണ് സാന്ത്വനം കുടുംബത്തിൽ സന്തോഷം നിറച്ചിരിക്കുന്നത്. ഇതറിഞ്ഞ് എല്ലാവരും സന്തോഷിക്കുന്നു. കൂടാതെ ഹരി അപ്പുവിനെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് പുറപ്പെടുന്നു. ഈ കുഞ്ഞ് സാന്ത്വനം കുടുംബത്തിൽ വീണ്ടും ഒത്തൊരുമ കൊണ്ടുവരുമെന്നും അത് ഈ വീടിന്റെ ഐശ്വര്യമാകുമെന്നും ദേവി പറയുന്നു.അതേസമയം കണ്ണാടി

നോക്കി താടിയെടുത്താലോ എന്നാലോചിക്കുന്ന ശിവനോട് അഞ്ചു തമാശ രൂപേണ പറയുന്നുണ്ട്, “ഈ താടിയെടുത്താൽ പിന്നെ നിങ്ങളെ എന്തിനു കൊള്ളാമെന്നും, നിങ്ങൾ ഇതൊന്നും മാറ്റാതെ തന്നെ സുന്ദരൻ ആണെന്നും.” ഹരിയും അപ്പുവും വീണ്ടും ഒന്നിക്കുമ്പോൾ , ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയം ദൃഢമാവുകയാണ്.