സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ.!!ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ച് അനിയന്മാർ |Santhwanam today episode

Santhwanam today episode: അതെ, സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകളാണ്….ഇവിടെ ചേട്ടന്മാരും അനിയന്മാരും ആകെ മൊത്തം ഒരു ത്രില്ലിലാണ്… ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ചിരിക്കുകയാണ് അനിയന്മാർ. ബാലേട്ടന് മുമ്പിൽ ഹരിയും ശിവനും ഇത്തവണ വിസ്മയം തീർക്കും.. ആ ഒരു കാഴ്ചയ്ക്ക് മുമ്പേയുള്ള സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ അരങ്ങേറുന്നത്…
വലിയ വലിയ സന്തോഷങ്ങൾക്കൊപ്പം ഒരു ലഹരിയും ആകാം…ഇവിടെ ഇതാ ബാലനും അനിയന്മാരും അല്പം

തിരക്കിലാണ്. ബാലേട്ടന്റെ ഇംഗ്ലീഷ് കേട്ടാലറിയാം ആള് മൊത്തം ഫോമിലാണെന്ന്.. ശിവേട്ടനും ഒട്ടും പുറകിലല്ല. ഇനിയിപ്പോൾ പണ്ട് മൂന്നാറിൽ പോയപ്പോൾ കളിച്ച ഡാൻസ് ശിവേട്ടൻ സാന്ത്വനം വീട്ടിൽ ആവർത്തിക്കുമോ എന്നത് മാത്രമാണ് അറിയേണ്ടത്. അഞ്ജുവിനോട് അപ്പു അത് എടുത്തുചോദിക്കുന്നുമുണ്ട്. എന്താണെങ്കിലും സാന്ത്വനത്തിൽ ആകെമൊത്തം സന്തോഷമാണ്. ബാലേട്ടന്റെ ഇംഗ്ലീഷും പതിവില്ലാത്ത സംസാരശൈലിയുമൊക്കെ കണ്ടിട്ട് കിളി പോയിരിക്കുകയാണ്

ദേവിക്ക്. ഈ സന്തോഷം കുറച്ച് അധികനാൾ നീണ്ടു നിന്നാൽ മതി എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ഇതിനിടയിൽ തമ്പിയുടെ കുതന്ത്രങ്ങൾ വന്നുചേരുമ്പോൾ കഥ ആകെ മാറി മാറിയും. എന്താണെങ്കിലും ബാലേട്ടന് വേണ്ടി അനിയന്മാർ കാത്തിരിക്കുന്ന ആ സമ്മാനം പുതിയ കട ആണെന്ന് അറിയുമ്പോൾ ഇനി എന്തൊക്കെയാകും സാന്ത്വനം വീട്ടിലെ പുതുപുത്തൻ കാഴ്ചകൾ എന്ന് നമുക്ക് കണ്ടറിയാം. കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം.

റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ പരമ്പര. പരമ്പരയുടെ നിർമ്മാതാവ് നടി ചിപ്പി രഞ്ജിത്ത് ആണ്. ചിപ്പി തന്നെയാണ് സാന്ത്വനത്തിലെ പ്രധാനവേഷത്തിൽ എത്തുന്നതും. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് നമ്മുടെ സാന്ത്വനം. തമിഴിലും ഹിറ്റാണ് ഈ സീരിയൽ.