ഹരി അമരവാദിയിൽ പോയി അപ്പുവിനെ വിളിക്കുമോ ?അവൻ വിളിക്കാൻ വരുന്നതും കാത്ത് അപ്പു |Santhwanam today episode
Santhwanam today episode: വളരെയധികം ജനപ്രതി നേടിയ പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കഴിഞ്ഞ ഒരു വർഷക്കാലമായി ടിആർപി റേറ്റുകളിൽ മുൻപന്തിയിലാണ് ഈ പരമ്പര. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകമായി ഫാൻ പേജുകൾ വരെ സോഷ്യൽ മീഡിയയിൽ നിലവിലുണ്ട് . ശിവൻ അഞ്ജലി ദമ്പതിമാർക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. സജിനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയാണ് അഞ്ജലയായി വേഷമിടുന്നത്.ഹരി എന്ന കഥാപാത്രത്തെ ഗിരീഷ് നമ്പ്യാരാണ് അവതരിപ്പിക്കുന്നത്. അതേസമയം രക്ഷാരാജ അപർണ എന്ന വേഷത്തിൽ എത്തുന്നു. ഹരിയും അപ്പുവും പരസ്പരം പ്രണയ
വിവാഹമായിരുന്നു. എന്നാൽ അതേസമയം ഇഷ്ടമില്ലാതെ വിവാഹം കഴിച്ചവരാണ് ശിവനും അഞ്ജലിയും.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം കുടുംബം ചെറിയ ചില പരിഭവങ്ങളും പിണക്കങ്ങളുമായാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. ഹരിയും അപ്പുവും തമ്മിലുള്ള പിണക്കങ്ങളാണ് ഇതിന് കാരണം. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വേണ്ടി സാന്ത്വനം കുടുംബത്തിലെ എല്ലാ അംഗങ്ങളും കഠിനപ്രയക്നം നടത്തുന്നുണ്ട്. അഞ്ജലിയും ശിവനും ചേർന്ന് അപ്പുവിനെ കാണാൻ അമരാവതിയിൽ എത്തിയിരുന്നു. അപ്പുവിനെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവർക്കും സാധിച്ചില്ല. ഇപ്പോൾ കഥ അടുത്ത മുഹൂർത്തങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹരി തന്നെയാണ് അപ്പുവിനെ
വീട്ടിൽ നിന്നും ഇറക്കിവിടുന്നത്. ഇതിന് കാരണമായത് അപ്പുവിന്റെ അച്ഛൻ തമ്പി തന്നെയാണ്.അപ്പുവിനെ എങ്ങനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ആശങ്കയിലാണ് സാന്ത്വനം കുടുംബത്തിലുള്ളവർ.സാന്ത്വനം കുടുംബത്തിലെ അമ്മ ശ്രീദേവിയോട് പറയുന്നുണ്ട്. ഹരി തന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനുശേഷം എങ്ങനെയാണ് അവൻ തന്നെ പോയി കൂട്ടിക്കൊണ്ടുവരുക എന്ന്. എന്നു പറഞ്ഞാൽ അവൻ അമരാവതിയിലേക്ക് കയറി ചെല്ലുക എന്ന്. എന്നാൽ അതേസമയം തന്നെ അരിയെല്ലാം പിണക്കങ്ങളും മറന്ന് തന്നെ വിളിക്കാൻ വരുമെന്ന് അപർണ അവളുടെ അമ്മയോട് പറയുന്നു.ഒരുഭാഗത്ത് വഴക്കും പിണക്കങ്ങളുമായി കുടുംബജീവിതം മുന്നോട്ടു പോകുമ്പോൾ മറുഭാഗത്ത്
അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് കാണിക്കുന്നത്. എനിക്ക് സ്നേഹം വരുമ്പോൾ നുള്ളാനും കടിക്കാനും മറ്റുമാണ് തോന്നുക എന്നും അത് പറ്റുമെങ്കിൽ സഹിച്ചാൽ മതിയെന്നും സ്നേഹത്തോടെയും പ്രണയത്തോടെയും പറയുന്ന അഞ്ജലിയുടേയും ശിവന്റെയും മനോഹരമായ പ്രണയ രംഗങ്ങളാണ്കാണിക്കുന്നത്. അടുത്തദിവസം സാന്ത്വനം കുടുംബത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.