സാന്ത്വനം കുടുംബം എങ്ങനെ ഈ ദുരവസ്ഥ സഹിക്കും? ഇണക്കി ചേർത്ത കണ്ണികൾ പൊട്ടുന്നു.!! ശിവനും അഞ്ജലിയും ഇനി രണ്ടു വഴിക്ക്.. | Santhwanam latest episode Mlayalam

Santhwanam latest episode Mlayalam : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിൽ ഇപ്പോൾ ഏറെ ഇമോഷണലായ ചില രംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ സേതു അതിഭീകരമായി മർദിക്കപ്പെടുകയാണ്. ഇതിനുപിന്നാലെ പരിചയും വാളുമെടുത്ത് ഇറങ്ങിയിരിക്കുകയാണ് ജയന്തി. ഈ പ്രശ്നം പരിഹരിക്കാൻ സാന്ത്വനം കുടുംബത്തിന്

എങ്ങനെ സാധിക്കും? ഇതാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ ചോദ്യം. സെക്യൂരിറ്റി ജോലിക്കുപോയ സേതുവിന്റെ ദുരവസ്ഥ കണ്ടിട്ടാണ് ശിവൻ പ്രതികരിച്ചുപോയത്. എന്നാൽ അത് സേതുവിന് വലിയ വിനയായി മാറുകയായിരുന്നു. സേതുവിന് വേണ്ടി കളത്തിലിറങ്ങിയ ശിവനെ അഞ്ജു പോലും കുറ്റപ്പെടുത്തുന്നു. ശിവനോട് സംസാരിക്കാതെ ശിവനിൽ നിന്നും മനഃപൂർവം ഒഴിഞ്ഞുമാറുകയാണ് അഞ്ജലി. പരമ്പരയിലെ പുതിയ കഥാസന്ദർഭങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നുമുണ്ട്.

റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ സംഭവവികാസങ്ങൾ പ്രേക്ഷകരെ പോലും ഏറെ സങ്കടത്തിലാഴ്ത്തുകയാണ്. സേതുവിനെ രക്ഷിക്കാൻ വേണ്ടി ശിവൻ ചെയ്തുവെച്ച ഒരു ശ്രമം, ഇപ്പോഴിതാ തൻറെ ജീവിതത്തിൽ തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്ക് കാരണമായിരിക്കുകയാണ് അത്. ശിവൻ ചെയ്തത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും തന്റെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും അത് പാടേ തകർത്തുകളഞ്ഞു എന്നും അഞ്ജലി പറയുകയാണ്. ഇണക്കിച്ചേർത്ത ബന്ധം തന്നെയാണ് ശിവാഞ്ജലിമാരുടേത്.

ഇപ്പോഴിതാ വളരെ സുന്ദരമായി മുന്നോട്ടുപോയ ആ ജീവിതത്തിൽ വൻ കല്ലുമഴ പെയ്യുകയാണ്. പ്രശ്നങ്ങൾക്ക് കുടപിടിക്കുന്നത് സാക്ഷാൽ ജയന്തി തന്നെയാണ്. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. താരത്തോടൊപ്പം ഒരു പിടി മികച്ച താരങ്ങളാണ് ഈ പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്കാണ് പരമ്പര സാന്ത്വനം. തമിഴ് പതിപ്പിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.