ശിവാജ്ഞലിമാർക്കിടയിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നോ? പുതുവത്സരത്തിൽ സ്വാന്തനം പ്രേക്ഷകരുടെ കണ്ണു നിറയുമോ?|Santhwanam today episode

ഈ പുതുവത്സരത്തിൽ സാന്ത്വനം പ്രേക്ഷകർക്ക് അവരുടെ മിഴിയൊന്ന് നിറക്കേണ്ടി വരും. കാരണം കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോഴിതാ ശിവാഞ്‌ജലിമാർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയാണ്. സേതുവിൻറെജോലി നഷ്ടപ്പെടാൻ കാരണമായ ശിവനെ ശകാരിക്കാൻ സാന്ത്വനത്തിലേക്ക് ഇടിച്ചുകേറിവന്നത് ജയന്തിയാണ്. കിട്ടിയ അവസരം മുതലാക്കി ജയന്തി സാന്ത്വനത്തിൽ ഒരു വലിയ നാടകപ്പുര തന്നെ സൃഷ്ടിച്ചുകഴിഞ്ഞു.

അതിനു പിന്നാലെയാണ് അഞ്ജലിയും ശിവനെ ചോദ്യം ചെയ്യുന്നത്. ഈ കുറ്റപ്പെടുത്തൽ, ഈ തള്ളിപ്പറയൽ ഇതൊന്നും ശിവേട്ടന് താങ്ങാൻ കഴിയില്ല. സാന്ത്വനത്തിൽ ഇനി ആ സങ്കടക്കടലിന്റെ താളമാണ് ഉയർന്നുകേൾക്കുന്നത്. ശിവാഞ്‌ജലിമാർക്കിടയിൽ ഇനി സംഭവിക്കുന്നതൊക്കെയും പ്രേക്ഷകർക്ക് ഒരുപക്ഷേ താങ്ങാൻ കഴിയാത്തത് തന്നെയാകും. ഏറെ സന്തോഷത്തോടെ കാർ വാങ്ങി തിരിച്ചുവരുമ്പോഴാണ് അപ്രതീക്ഷിതമായി സേതുവിനെ ദേവി കാണുന്നത്, അതും ഒരു സെക്യൂരിറ്റി വേഷത്തിൽ. കണ്ടത് സേതുവിനെ ആയിരിക്കില്ല എന്ന് ദേവിയെ പറഞ്ഞുമനസിലാക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ പരാജയപ്പെട്ടു. ദേവി

Santhwanam today episode

പറഞ്ഞതനുസരിച്ച് ശിവൻ സത്യാവസ്ഥയറിയാൻ പോവുകയും അവിടെ വെച്ച് സേതുവിന്റെ അവസ്ഥ കണ്ട് ശിവേട്ടൻ പൊടുന്നനെ പ്രതികരിച്ചുപോവുകയുമായിരുന്നു. അങ്ങനെ ആ സമയം തന്നെ സേതുവിന്റെ ജോലി പോയി. ഇതറിഞ്ഞ ജയന്തി സാന്ത്വനത്തിലേക്ക് ഓടിയെത്തുകയാണ്. നിങ്ങളുടെ അനിയനെ റൗഡി ആയാണോ കൊണ്ടുനടക്കുന്നത് എന്നായിരുന്നു ദേവിക്ക് മുൻപിൽ ജയന്തിയുടെ ചോദ്യം. അതിന് പിന്നാലെയാണ് അഞ്ജലി രൗദ്രഭാവം കൈക്കൊണ്ടത്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പി തന്നെയാണ് പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവരാണ് ദേവിയും ബാലനും. മൂന്ന് അനിയന്മാരും ദേവിക്ക് സ്വന്തം മക്കളെപ്പോലെ തന്നെയാണ്. ബാലനും ദേവിയും സ്വന്തമായി ഒരു കുഞ്ഞ് വേണ്ടെന്ന് വെച്ചതുപോലും അനിയന്മാരുടെ നല്ല ഭാവിക്ക് വേണ്ടിയാണ്.

aSanthwanam today episode
Rate this post