ഭർത്താവിന്റെ മുന്നും പിന്നും നോക്കാതെ ഉള്ള പ്രവർത്തികളിൽ പരിഭവിച്ച് അഞ്ജു;ഒരു മാപ്പുപറച്ചിൽ തീരുമോ അഞ്ജലിയുടെ പിണക്കം|Santhwanam latest episode

Santhwanam latest episode:ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. പരമ്പരയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രണയജോഡിയാണ് ശിവാഞ്‌ജലിമാർ. ഇവർക്ക് ആരാധകരും ഏറെയാണ്. തുടക്കത്തിൽ പരസ്പരം വഴക്കിട്ട് തുടങ്ങിയ സൗഹൃദമാണ് ശിവാഞ്‌ജലിമാരുടേത്, എന്നാൽ വിവാഹത്തിനുശേഷം പതിയെ പതിയെ

ഒന്നുചേരുകയായിരുന്നു ഇവർ. ശിവന്റെയും അഞ്ജലിയുടെയും ക്യൂട്ട് റൊമാൻസ് കാണാൻ പ്രേക്ഷകർക്ക് ഇന്നും വലിയ സന്തോഷമാണ്. ഇപ്പോൾ ശിവനും അഞ്‌ജലിയും തമ്മിൽ പരിഭവത്തിലാണ്. മുന്നും പിന്നും നോക്കാതെയുള്ള ഭർത്താവിന്റെ കലിപ്പൻ യുദ്ധമുറ കണ്ട് ഇനി അഞ്ജലി മാറിനിൽക്കില്ല. ഇവൾ ഇനി മൗനത്തിലാണ്. പ്രതിസന്ധിയിൽ ശിവന് താങ്ങും തണലുമാകും ഇവൾ എന്ന് ചിന്തിച്ചവർക്ക് മുൻപിൽ പുതിയ വേഷം കെട്ടിയാടുകയാണ് അഞ്ജു. ഫോണിൽ പോലും

സംസാരിക്കാതെ, എന്തെങ്കിലുമുണ്ടെങ്കിൽ അത് വല്യേട്ടനോട്‌ പറഞ്ഞോളൂ എന്ന ഒറ്റവാക്കിലും നിൽപ്പിലും അഞ്ജു. കാര്യം പറഞ്ഞുമനസിലാക്കാൻ ദേവി ചെല്ലുമ്പോഴും കേൾക്കാൻ അഞ്ജു തയ്യാറല്ല. ഈ പുതിയ പ്രതിസന്ധി വളമാക്കുകയാണ് തമ്പി. താൻ ഇനിയങ്ങോട് ഒരു കാഴ്ചക്കാരൻ മാത്രമാകുമെന്നും സാന്ത്വനം കുടുംബത്തിന്റെ തകർച്ച കുറച്ചകലത്തിൽ നിന്ന് കണ്ടുരസിക്കാൻ തനിക്ക് കഴിയുമെന്നുമാണ് തമ്പി പറയുന്നത്. സേതുവിന് വൻ തകർച്ച സമ്മാനിക്കാൻ ഒരുങ്ങുകയാണ്

ഇനി തമ്പി. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം പരമ്പര. നടി ചിപ്പി രഞ്ജിത്താണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. ചിപ്പി തന്നെ പ്രധാന വേഷത്തിലെത്തുമ്പോൾ ശിവാഞ്‌ജലിമാരായി സ്ക്രീനിൽ നിറഞ്ഞാടുന്നത് സജിനും ഗോപിക അനിലുമാണ്. രാജീവ്‌ പരമേശ്വർ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, ബിജേഷ് അവനൂർ, അപ്സര ആൽബി, രോഹിത്, ദിവ്യ, ഗിരിജ പ്രേമൻ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.