തമ്പിയുടെ കുബുദ്ധികളിൽ തകർന്നു പോകുമോ സാന്ത്വനം വീട് ?അഞ്ജുവിന്റെ കോപം ഇനി എത്ര നാൾ എന്ന് പ്രേക്ഷകർ..|Santhwanam today promo

Santhwanam today promo : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. അനിയന്മാരെ സ്വന്തം മക്കളെ പോലെ കാണുന്ന ബാലനും ദേവിയും സാന്ത്വനം കുടുംബത്തിന്റെ ഐശ്വര്യമാണ്. ദേവിയുടെ സഹോദരൻ സേതുവിനുണ്ടാകുന്ന പുതിയ പ്രതിസന്ധിയിൽ ശിവൻ പ്രതികരിച്ചുപോവുകയാണ്. അവിടെ നിന്നാണ് പ്രശ്നങ്ങൾ ഉരുത്തിരിയുന്നത്. മുന്നും പിന്നും നോക്കാതെയുള്ള ശിവന്റെ എടുത്തു

ചാട്ടത്തിൽ അഞ്ജുവിന് കോപം ജനിക്കുകയാണ്. അഞ്ജുവിനെ സമാധാനിപ്പിക്കാൻ ബാലനും ദേവിയും പരമാവധി ശ്രമിക്കുന്നുണ്ട്. ജയന്തി പറയുന്നത് കേട്ട് പെട്ടുപോകല്ലേ എന്നാണ് ബാലൻ അഞ്ജുവിനോട് പറയുന്നത്. അതേ സമയം അപ്പുവിൽ നിന്നും സേതുവിന്റെ വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് തമ്പി. ഈ വിവരം ഉപയോഗിച്ച് തമ്പി പുതിയ കുതന്ത്രം മെനഞ്ഞേക്കും.

Santhwanam today promo 4

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന ഈ പരമ്പര പാണ്ടിയൻ സ്റ്റോർസ് എന്ന ഹിറ്റ് തമിഴ് പരമ്പരയുടെ മലയാളം റീമേക്ക് കൂടിയാണ്. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ നന്മ കൂടി വിളിച്ചോതുന്ന സാന്ത്വനം പരമ്പരയിൽ സാധാരണ കുടുംബങ്ങൾക്ക് ചേർത്തുവെക്കാവുന്ന ഒട്ടനവധി സന്ദർഭങ്ങൾ വന്നുപോകുന്നുണ്ട്. സജിൻ, ഗോപിക അനിൽ എന്നിവർ ഈ പരമ്പരയിലൂടെ ടെലിവിഷനിലെ ഏറ്റവും മികച്ച പ്രണയജോഡിയായി പേരുചേർക്കപ്പെടുകയായിരുന്നു.

ശിവാഞ്‌ജലി എന്ന പേരിൽ ഒട്ടനവധി ഫാൻസ്‌ ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. ഇവരൊന്നിച്ചുള്ള ഉൽഘാടനവേദികൾ ആരാധകർ ആഘോഷമാക്കാറുണ്ട്. ബിഗ്സ്‌ക്രീൻ പ്രണയങ്ങളേക്കാൾ കൂടുതൽ സ്വീകാര്യത മിനിസ്‌ക്രീനിൽ ഉണ്ടാവുമെന്നത് ശക്തമായി തെളിയിച്ചത് സാന്ത്വനമാണ്. വാനമ്പാടി എന്ന ഹിറ്റ് സീരിയലിന് ശേഷം ചിപ്പിയും സംഘവും തിരിച്ചെത്തിയത് സാന്ത്വനത്തിന്റെ ഈ ഹിറ്റ് തരംഗത്തോടെയാണ്. ഇതേവരെ കണ്ടിട്ടില്ലാത്ത റേറ്റിങ് ഉയർച്ചകൾ സാന്ത്വനത്തെ വേറിട്ടതാക്കി. ഇന്നും സാന്ത്വനത്തിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം.

Santhwanam today promo 5
Rate this post