സ്വാന്തനം പുതിയ വഴിത്തിരുവിലേക്ക്.!! ഇനി തമ്പിയുടെ വാശിയൊന്നും നടക്കില്ല|Santhwanam today episode

Santhwanam today episode: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. സാഹോദര്യത്തിന്റെയും കുടുംബബന്ധത്തിന്റെയും ആഴത്തിലുള്ള കഥ പറഞ്ഞു പോകുന്ന സാന്ത്വനം കുടുംബം പ്രേക്ഷക മനസ്സുകളില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം കണ്ടെത്തിയത്. വളരെ സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് ഈ പരമ്പര കടന്നു പോകുന്നത്. ഈ പരമ്പരയിലെ താരങ്ങളെയെല്ലാം തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. കുടുംബത്തിലെ രണ്ടാമത്തെ മകനായ ഹരികൃഷ്ണന്റെയും ഭാര്യ

അപര്‍ണ്ണയുടെയും ജീവിതത്തില കുഞ്ഞുകുഞ്ഞ് പൊരുത്തക്കേടുകളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്… എന്നാല്‍ ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത സാന്ത്വനം കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. അപര്‍ണ്ണയുടെ അച്ഛനായ രാജശേഖരന്‍ തമ്പിയാണ് ഹരിയും അപര്‍ണ്ണയും തമ്മില്‍ പിണങ്ങാന്‍ കാരണമായത്. സ്വാന്തനം കുടുംബം ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തമ്പി ഇടപെടുകയും അതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടാവുകയും ചെയ്യുന്നു. ഈ തര്‍ക്കത്തെ തുടര്‍ന്നുളള

ദേഷ്യത്തില്‍ ഹരി അപര്‍ണ്ണയോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പറയുന്നു. അച്ഛനൊപ്പം അവര്‍ വീട്ടിലേക്ക് പോകുന്നു. ഹരി വിളിക്കാതെ ഒരിക്കലും തിരിച്ചു പോകില്ലെന്ന് വാശിയിലാണ് അപര്‍ണ്ണ. എന്നാല്‍ ഒരിക്കലും അഭിമാനം പണയം വെച്ച് അവളെ പോയി വിളിക്കില്ലെന്ന തീരുമാനത്തില്‍ നില്‍ക്കുകയാണ് ഹരി. ഈ സന്ദര്‍ഭം മുതലെടുത്ത് മകളെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ആയിരുന്നു തമ്പിയുടെ ശ്രമം. എന്നാല്‍ ഇതിനിടയിലാണ് പെട്ടെന്ന് അപ്രതീക്ഷിതമായി അത് സംഭവിച്ചത, അപര്‍ണ്ണ വീണ്ടും ഗര്‍ഭിണിയാകുന്നു.

അതറിഞ്ഞതോടു കൂടി എല്ലാവരും വളരെ സന്തോഷത്തിലായി .സ്വാന്തനം കുടുംബത്തില്‍ ഈ വിവരം അറിയുമ്പോള്‍ അവര്‍ സന്തോഷിക്കും. ഒരു കുഞ്ഞിന് വേണ്ടിയാണ് ആ കുടുംബം കാത്തിരിക്കുന്നത്. അപര്‍ണ്ണക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന് അറിയുന്നത് ഹരിയുടെ എല്ലാ പിണക്കവും മാറും. സന്തോഷകരമായ ആ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.