ഇത് തികച്ചും ഒരു മനോഹരമായ അനുഭവമാണ്.!! എന്റെ ജാനിനു വേണ്ടിയുള്ള ഉപവാസം സന്തോഷവും പ്രണയവും അല്പം നാണവും എല്ലാം നിറഞ്ഞത് |Saranya Anand Karwa Chauth Celebration

Saranya Anand Karwa Chauth Celebration: പ്രേക്ഷകർ ഹൃദയത്തിലെത്തിയ താരമാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ശരണ്യയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. പരമ്പരയിലെ വേദിക എന്ന കഥാപാത്രമായാണ് താരം എത്തിയത്. പരമ്പരയിലെ വേദിക എന്ന കഥാപാത്രം നെഗറ്റീവ് റോളാണ് അവതരിപ്പിക്കുന്നത്. സുമിത്രയെയും സിദ്ധാർത്ഥിന്റെയും വിവാഹജീവിതം തകർത്തതും സിദ്ധാർത്ഥനൊപ്പം തന്റെ ഭർത്താവിനെയും മകനെയും ഒഴിവാക്കി താമസിക്കുകയും ചെയ്ത വ്യക്തിയായാണ് വേദിക എത്തുന്നത്.

യഥാർത്ഥ ജീവിതത്തിൽ മനീഷ് രാജൻ നായർ ആണ് ശരണ്യയുടെ ഭർത്താവ്. 2020 നവംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ആരാധകരോട് തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ ശരണ്യ മറക്കാറില്ല. ഇപ്പോഴിതാ തന്റെ ആദ്യ കർവാ ചൗത്തിന്റെ ദൃശ്യങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചുവന്ന സാരിയിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ശരണ്യ എത്തിയിരിക്കുന്നു. സീരിയലിലെ കഥാപാത്രത്തിന്റെ നേരെ എതിർവശമാണ് യഥാർത്ഥ

ജീവിതത്തിൽ ശരണ്യ. പകൽ മുഴുവൻ ഭർത്താവിനായി വ്രതം നോറ്റ് കർവാ ചൗത്ത് ആചരിക്കുന്നതിന്റെ ആദ്യ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ താരം. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരമിതാരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി ഭാര്യമാർ നൽകുന്ന ഒരു നോയമ്പ് ആണ് കർവാ ചൗത്ത്. നോർത്തിന്ത്യയിലാണ് പ്രധാനമായും ഈ ചടങ്ങിന് പ്രാധാന്യമുള്ളത്. ഗുജറാത്തിലാണ് ശരണ്യയുടെ ഭർത്താവും കുടുംബവും.

പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി ശരണ്യ ഇങ്ങനെ കുറിച്ചിരിക്കുന്നു ” ഇത് തികച്ചും ഒരു മനോഹരമായ അനുഭവമായിരുന്നു. എന്റെ ജാനിനു വേണ്ടിയുള്ള ഉപവാസം സന്തോഷവും പ്രണയവും അല്പം നാണവും എല്ലാം നിറഞ്ഞ ഒരു വികാരനിർഭരമായ അനുഭവമായിരുന്നു. ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്റെ കർവ ചൗത്ത് മനോഹരമാക്കി തന്ന
സരി നായർ ചേച്ചിക്ക് നന്ദി. അച്ഛനെയും അമ്മയുടെയും അനുഗ്രഹം വാങ്ങി കർവ ചൗത്ത് മനോഹരമാക്കി. ജാതിയും മതവും നോക്കാതെ ഒരിക്കൽ എങ്കിലും ജീവിതത്തിൽ കർവാ ചൗത്ത് വ്രതം എടുക്കണം. അത് തീർച്ചയായും മനോഹരമായ ഒരു അനുഭവം ആണ്. ആചാരപരമായ പ്രാർത്ഥനകൾക്കും കുടുംബത്തിനൊപ്പം ഉള്ള ഡിന്നറിനും ശേഷം ഈ ദിവസം അങ്ങനെ അവസാനിക്കുന്നു”