തുടക്കം സോഷ്യൽ മീഡിയയിലൂടെ. ഒടുക്കം എന്നെ തന്നെ കെട്ടിക്കൂടെ എന്ന് താൻ തുറന്നു ചോദിച്ചു. വിശേഷങ്ങൾ പങ്കുവച്ച് ശരണ്യയും അരവിന്ദും.| Saranya and husband Aravind opens up about their marriage.
മലയാള സിനിമാ ലോകത്തെന്ന പോലെ തമിഴ് സിനിമാ ലോകത്തും ഒരുകാലത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രികളിൽ ഒരാളാണ് ശരണ്യ മോഹൻ. ഫാസിലിന്റെ സംവിധാനത്തിൽ പിറന്ന ” അനിയത്തിപ്രാവ്” എന്ന എവർഗ്രീൻ ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയാണ് താരം അഭിനയലോകത്ത് എത്തുന്നത്. എന്നാൽ ഡോക്ടർ അരവിന്ദുമായുള്ള വിവാഹത്തിനു ശേഷം അഭിനയലോകത്ത് നിന്നും വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിലും മറ്റും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും ശരണ്യ പലപ്പോഴും സമയം കണ്ടെത്താറുണ്ട്.
എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് എങ്ങനെയാണ് അരവിന്ദ് കടന്നു വന്നത് എന്നും തങ്ങൾക്കിടയിലെ സൗഹൃദം എങ്ങനെയാണ് വിവാഹത്തിൽ എത്തിച്ചേർന്നത് എന്നതിനെക്കുറിച്ചും ജഗദീഷ് അവതാരകനായി എത്തിയ “പണം തരും പടം” എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോൾ ശരണ്യ പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. നീണ്ട ഏഴു വർഷത്തെ സൗഹൃദത്തിന് ഒടുവിലാണ് തങ്ങൾ വിവാഹിതരാകുന്നത് എന്ന് ശരണ്യ പറയുന്നുണ്ട്. തുടക്കത്തിൽ സോഷ്യൽ മീഡിയ വഴിയായിരുന്നു

തങ്ങൾ പരിചയപ്പെട്ടിരുന്നത് എന്നതിനാൽ ഈയൊരു ബന്ധം വലിയൊരു സൗഹൃദത്തിലേക്ക് തങ്ങളെ കൊണ്ടെത്തിച്ചുവെന്നും താരം പറയുന്നുണ്ട്. തുടർന്ന് വീട്ടിൽ വിവാഹാലോചനകൾ നടക്കുന്ന സമയത്ത് തനിക്ക് മുൻപരിചയമില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനേക്കാൾ നല്ലത് നമ്മെ അറിയുന്ന ഒരാളെ വിവാഹം ചെയ്യലാണ് എന്ന് തനിക്ക് തോന്നിയെന്ന് ഡോക്ടർ അരവിന്ദ് ഈയൊരു ഷോയിൽ പറയുന്നുണ്ട്. ഈയൊരു സമയത്ത് ശരണ്യയ്ക്കും വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ട് എന്ന് താൻ അറിഞ്ഞപ്പോൾ അവളുടെ വീട്ടിലേക്ക് താൻ
വിവാഹാലോചനയുമായി പോയി എന്നും, കഷ്ടപ്പെട്ട് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനേക്കാൾ നല്ലത് എന്നെ തന്നെ കെട്ടിക്കൂടെ എന്ന് താൻ ചോദിച്ചുവെന്നും അരവിന്ദ് പറയുന്നുണ്ട്. തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം തങ്ങൾ വിവാഹിതരാവുകയായിരുന്നു. എന്നാൽ വിവാഹശേഷം സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും താൻ നിരവധി ഗോസിപ്പുകൾക്കും ബോഡി ഷൈമിങ്ങിങ്ങുകൾക്കും ഇരയാക്കപ്പെട്ടിരുന്നു എന്നും പ്രസവത്തിനുശേഷം തന്റെ തടി കൂടിയതോടെ പലരും തന്നെ പരിഹസിച്ചിരുന്നു എന്നും അതൊക്കെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു എന്നും ശരണ്യ മോഹൻ പറയുന്നുണ്ട്. | Saranya and husband Aravind opens up about their marriage.
