27 വർഷങ്ങളുടെ ഇടവേള; മമ്മൂട്ടി അന്നും ഇന്നും നിത്യ വസന്തം സുധി വളർന്നു|Sarat Prakash Share A Memory With Mammootty Instagram Malayalam
Sarat Prakash Share A Memory With Mammootty Instagram Malayalam: 1995 ൽ പുറത്തിറങ്ങിയ ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ‘ എന്ന ഫാസിൽ ചിത്രം ഓർമിക്കാത്തവർ കാണില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും തമാശകളുമെല്ലാം ഇക്കാലത്തും ആളുകൾക്ക് പ്രിയങ്കരമാണ്.കവിയൂർപൊന്നമ്മ, ഇന്നസെന്റ്, പ്രിയരാമൻ തുടങ്ങി വൻതാരതിര അണിനിരണ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ രണ്ട് കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മക്കളായി അഭിനയിച്ചത്
ബാലതാരങ്ങളായ ശരത് പ്രകാശും ലക്ഷ്മി മരക്കാറും ആയിരുന്നു.പൂർണമായും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്.ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ 27 വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ നായകനായ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് ശരത് പ്രകാശ്.”27 വർഷങ്ങൾക്ക് ശേഷം

മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ട്.മമ്മൂക്ക തോളിൽ തട്ടി പ്രിവിലേജ് എന്ന് പറഞ്ഞ ആ നിമിഷത്തിലെ വികാരം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതാണ്” എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്ക് വെച്ച് കൊണ്ട് ശരത് ലാൽ കുറിച്ചത്.അന്നത്തെ കുഞ്ഞു പയ്യന്റെ പുതിയ രൂപത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് 27 വർഷങ്ങൾക്ക് ശേഷവും ചെറുപ്പമായിരിക്കുന്ന മമ്മൂട്ടിയെ ആണ്.കാലത്തിനു മങ്ങലേൽപ്പിക്കാൻ പറ്റാത്ത താരത്തിന്റെ സൗന്ദര്യത്തിനെ വാനോളം പുകഴ്ത്തി
നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ അണിനിരക്കുന്നത്.
ഫോട്ടോഷൂട്ടുകളിലൂടെയും ഡ്രെസ്സിങ് സ്റ്റൈലിലൂടെയും യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്നതിൽ ഏറെ മുൻപിലാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ താരത്തിന്റേതായി പുറത്തിറങ്ങുന്ന ഫോട്ടോഷൂട്ടുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.താരം ഇടുന്ന ഡ്രസുകളും വാച്ചുകളും വരെ ട്രെൻഡിംഗ് ആകാറുണ്ട്.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ സിനിമതാരം ആണ് മമ്മൂട്ടി.