‘സ്റ്റാർ സിംഗർ’, ‘സരിഗമപ’ താരം കീർത്തന വിവാഹിതയായി.😍😍 ഗായികയുടെ വിവാഹ ചിത്രങ്ങൾ വൈറൽ.!!!

റിയാലിറ്റി ഷോ കളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് കീർത്തന. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മഞ്ച് സ്റ്റാർ സിങ്ങർ പരിപാടിയിലൂടെയാണ് കീർത്തന ഈ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് സീ കേരളം ചാനെലിലെ സരിഗമപയെന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായി മരുകയായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതിനാൽ തന്നെ നിരവധി ആരാധകരും കീർത്തനക്കുണ്ട്.

ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കുന്ന കൂട്ടത്തിൽ തൻ വിവാഹതിയാവാൻ പോകുന്ന ചിത്രങ്ങളും വിവാഹ നിശ്ചയ വീഡിയോയോയും തരാം പങ്കുവെച്ചിരുന്നു. ഇത് നിമിഷനേരം കൊണ്ട് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കീർത്തനയുടെ പ്രീ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.


കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിച്ചു കൊണ്ട് നടത്തിയ ലളിതമായ ചടങ്ങിൽ ഇരുവരുടെ വീട്ടുകാരും അടുത്ത ബന്ധുകളും മാത്രമാണ് പങ്കെടുത്തത്. ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് കീർത്തനയുടെ വരൻ. നിരവധി ആരാധകരും സഹതാരങ്ങളുമാണ് കീർത്തനക്ക് വിവാഹമംഗളാശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. കുറച്ചു ചിത്രങ്ങൾ മാത്രമേ പുറത്തുവിട്ടിരുന്നുള്ളു.

എന്നിരുന്നാലും എല്ലാം വളരെ പെട്ടെന്നു വൈറൽ ആയി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ലൈവിൽ എത്തി ആരാധകർക്കായി പാട്ടുകൾ പങ്കുവെക്കാറുണ്ട് കീർത്തന. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. അപ്രതീക്ഷിതമായി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സരിഗമപ ഷോയിൽ എത്തിയത്. മികച്ച പ്രകടനമാണ് കീർത്തന കാഴചവെച്ചത്. തുടർന്ന് ഷോയിലെ റണ്ണറപ്പ് ആയി തിരഞ്ഞെടുത്തിരുന്നു.