കാത്തിരുന്ന കല്യാണം ഇങ്ങെത്തി.😍😍 യുവ-മൃദുല വിവാഹ തീയതി പുറത്തു വിട്ടു.. ഇനി ദിവസങ്ങള്‍ മാത്രം.!!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താര ജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇവരുടെ വിവാഹത്തിനായി എല്ലാവരും ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. എൻഗേജ്മെൻറ് തൊട്ടേ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് ഇവർ. കഴിഞ്ഞ ഡിസംബറിലായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ മോതിരവും നിശ്ചയവും അതിനുശേഷമുള്ള ഫോട്ടോഷൂട്ടും എല്ലാം ഏറെ പുതുമയുള്ളതായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് താരങ്ങൾ. വിവാഹത്തിന്റെ ദിവസം അറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് യുവ. ഇ മാസം 8-)o തിയതിയാണ് എല്ലാവരും കാത്തിരുന്ന വിവാഹം. തിരുവനന്തപുരത്തു വെച്ച് ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. വിവാഹത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഈയിടെ സ്ത്രീധനത്തെപ്പറ്റി സംസാരിച്ച് മൃദുല എത്തിയിരുന്നു.

വളരെ പ്രത്യേകതയുള്ള വിവാഹ സാരി നെയ്യുന്ന ഒരു വീഡിയോ മൃദുല നേരത്തെ പങ്കുവെച്ചിരുന്നു. സ്വർണനൂലു കൊണ്ട് മൃദുവയുടെ പേരും ഹാരമണിയിക്കുന്ന ചിത്രവും വിവാഹ സാരിയിലുണ്ട് എന്നതും കൗതുകമുള്ള വാർത്തയാണ്. സീരിയൽ മേഖലയിൽ ഉള്ളവരാണെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല.. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് ഈ യുവ മിഥുനങ്ങൾ നേരത്തെ അറിയിച്ചത്.

പ്രശസ്ത മേക്കപ്പ് ആര്ടിസ്റ് വികാസ് ആണ് മൃദുലയെയും യുവയെയും വിവാഹത്തിനായി ഒരുക്കുന്നത്. ഇരുവരും ചേർന്ന് ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മൃദുവ. ചാനലിൽ ഇരുവരും ചേർന്ന് പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്തായാലും വിവാഹവേഷത്തിൽ ഇവരെ കാണാനും ആ ധന്യ മൂഹൂർത്തത്തിൽ ആശംസകൾ നേരാനും ഇവരോടൊപ്പം കട്ട വൈറ്റിംഗിലാണ് ആരാധകരും ഒപ്പം സഹപ്രവർത്തകരും.