കാത്തിരിപ്പിന് വിരാമമാകുന്നു. 😍😍 ഒടുവിൽ ആ സന്തോഷം ആഘോഷമാക്കാൻ സൗഭാഗ്യയും അർജുനും.!! ഇരുവർക്കും ആശംസകൾ നേർന്ന് ആരാധകർ 😀👌

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. രാജാറാമിന്റെയും നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് റീലുകളിലൂടെയും നിരവധി ആരാധകരെയാണ് ആണ് ഇരുവരും സ്വന്തമാക്കിയത്. സൗഭാഗ്യയുടെ വീഡിയോകളിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതനായ അർജുൻ സോമശേഖറെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു

ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പിന്നീട് നിരവധി ഷോകളിലൂടെ അർജുനൻ മലയാളികൾക്കു പ്രിയങ്കരനായി മാറിയിരുന്നു. സാമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും വിവാഹവും സൗഭാഗ്യ അമ്മയാകാൻ പോകുന്ന സന്തോഷവും സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷം ആക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവുമായി

എത്തിയിരിക്കുകയാണ് സൗഭാഗ്യ. തന്റെ വളകാപ്പ് ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ളതാണ് സൗഭാഗ്യയുടെ പുതിയ പോസ്റ്റ്. ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചുമണിക്കാണ് വളകാപ്പ് ചടങ്ങ്. രണ്ടു ദിവസങ്ങൾക്കു മുമ്പ് വള കാപ്പ് ചടങ്ങിനെ കുറിച്ചുള്ള സൂചനകൾ നൽകി കൊണ്ടുള്ള മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിരുന്നു. അമ്മ താരകല്യാണിനും മുത്തശ്ശി സുഭലക്ഷ്മിയ്ക്കുമൊപ്പംനടത്തിയ ഒരു ഡാൻസ് പെർഫോമൻസ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഹൃദയത്തിനോട് ഏറെ ചേർന്നിരിക്കുന്ന കൊറിയോഗ്രാഫി എന്ന ക്യാപ്ഷനോടെ സൗഭാഗ്യ പങ്കു വച്ചിരിക്കുന്നത്. റെഡ് എഫ് എം നു വേണ്ടി സീതാ സീമന്തം എന്ന ഗാനത്തിന് മൂവരും ചേർന്ന് അവതരിപ്പിച്ച നൃത്ത രംഗത്തിൽ നിന്നുള്ള ചിത്രമാണിത്. ഏതായാലും ഇപ്പോൾ സൗഭാഗ്യ പോലെ തന്നെ ആരാധകരും വള കാപ്പ് ചടങ്ങിനുള്ള കാത്തിരിപ്പിലാണ്, ചിത്രങ്ങളും വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കും എന്ന പ്രതീക്ഷയോടെ.